2015, ഏപ്രിൽ 11, ശനിയാഴ്‌ച

കേരളത്തിലെ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ഇത്ര വലിയ അപരാധം?

 
ലോകത്തെ ഒന്നിപ്പിക്കുന്ന ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ന് എക്കാലത്തും പ്രാധാന്യമുണ്ട്. ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യ തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്കായി രാജ്യാന്തര സമ്പര്‍ക്കം ത്വൈതപ്പെട്ട ഈ കാലഘട്ടത്തില്‍ അതിന്റെ പ്രാധാന്യം ഒന്നു കൂടി വര്‍ദ്ധിച്ചിട്ടുണ്ട് എന്നു മാത്രം.
പക്ഷേ ആ ലക്ഷ്യം കൈവരിക്കുമാറു നമ്മള്‍ മുന്നോട്ട് പോയോ എന്ന കാര്യത്തിലേ സംശയമുള്ളൂ. സായിപ് അവരുടെ സേവകരെ സ്രുഷ്ടിക്കാന്‍ മാത്രം ഉദ്ദേശിച്ചു ഇവിടെ നടപ്പിലാക്കിയ വിദ്യാഭ്യസ രീതി തന്നെ മുറുകെ പിടിക്കാനുള്ല പ്രവണത് ഇവിടെ ഇനിയും അവസാച്ചിട്ടില്ല. മാത്ര്ഭാഷയുമതിന്റെ സംസ്കാരവും നിലനിറുത്തിക്കൊണ്ട് തന്നെ അന്യ ഭാഷ എങ്ങനെ സ്വായത്തമക്കാം എന്ന തലത്തില്‍ ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്,അതിന്റെ അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളില്‍ വന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ഇവിടേയും മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള ശ്രമം ഉണ്ടാവുമ്പോഴെല്ലാം അതിനെ പിറകോട്ടു വലിക്കുന്ന അവസ്ഥയാണു ഇവിടെ ഉണ്ടായിട്ടുള്ളത്. പ്രയോക്താക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അതിനെ പരാജയപ്പെടുത്തുന്ന അവസ്ഥ.ഒരു പഠനമോ താത്വീക അടിത്തറയോ ഇല്ലാതെ സ്വകാര്യ മേഖലയില്‍ നടത്തുന്ന പരമ്പരാഗത രീതി യാണു എന്നും നമ്മുടെ ഉദാത്ത മാത്രുക എന്നു സ്ഥാപിക്കാന്‍ ആണു മാധ്യമങ്ങള്‍ ഉള്‍പ്പെടെ എപ്പോഴും ശ്രമിക്കുന്നത്. ഈ മേഖലയില്‍ പഠനം നടത്താനും ആ മാറ്റങ്ങളെ കാലാകാങ്ങളില്‍ ന്യൂനതകള്‍ പരിഹരിച്ച് മെച്ചപ്പെടുത്താനും ഉള്ള ആര്‍ജ്ജവം ഇവിടത്തെ ഭരണകൂടങ്ങളും കാണിക്കുന്നില്ല. ഭര്ണത്തുടര്‍ച്ച ഇല്ലാതെ വരുന്നത് നട്ട ചെടിയുടെ വേരെണ്ണല്‍ പോലെ ആകുന്നതിനല്‍ അതു മുളച്ചു പൊന്താന്‍ അനുവദിക്കപ്പെടുന്നില്ല. ഈ പരിതസ്ഥിതിയില്‍ കാട്ടിലെ മരം തേവരുടെ ആന എന്ന ചിന്തയാണു ഇവിടെ പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നത്. നില നില്‍ക്കുന്ന വ്യവസ്ഥിതിയില്‍ ഒതുങ്ങി നിന്നു കൊണ്ട് ആ വ്യവസ്ഥിതി എന്താണോ ലക്ഷ്യമിടുന്നത് അതിനായി പരമാവധി പ്രയത്നിച്ചു കൊണ്ട് ആ ലക്ഷ്യം നേടി ആ വിജയത്തെ സ്വന്തം വിജയമാക്കി മാറ്റാനല്ലേ നമുക്ക് കഴിയൂ.കൂടുതല്‍ മെച്ചപ്പെട്ട ഒരു ലക്ഷ്യം നമുക്ക് ഉണ്ടാവും വരെ മാധ്യമങ്ങളും പരമ്പരാഗത സിദ്ധാന്തക്കാരും ചൂണ്ടിക്കാണിക്കുന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ചു കൊണ്ടുള്ള ഈ വിജയത്തില്‍ നമുക്ക അഭിമാന വിജ്രംഭിതരാകാം.

എതിരന്‍ കതിരവന്‍: വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും

എതിരന്‍ കതിരവന്‍: വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും

എതിരന്‍ കതിരവന്‍: വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും

എതിരന്‍ കതിരവന്‍: വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും