2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

എല്ലാ തിരമാലകളുമൊരു പോലെ ആയാല്‍                                                                                                                                   .വിശാലമായ കടലിന്റെ തീരത്ത് കാല്‍ നീട്ടി ഇരിക്കുമ്പോള്‍ തിരമാലകള്‍ വന്നു നമ്മെ തഴുകും. ഇട്ക്ക് ചിലതിരമാലകള്‍ നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കരുത്തിലാകും വന്നടിക്കുക .അതു നമ്മുടെ ശരീരം അടിമുടി നനച്ചേക്കാം.ഒരു പക്ഷെ നമ്മെ പിടിച്ചു വലിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചേക്കാം . കൊച്ചു കൊച്ചു തിരമാലകള്‍ക്കു ശേഷം വരുന്ന ആ തിരമാലയെ നമ്മള്‍ പ്രത്യേകം ഓര്‍മ്മിക്കും. എന്നാ‍ല്‍ കാറ്റും കോളും നിറഞ്ഞ കടല്‍ തീരത്ത് തുടര്‍ച്ചയായി വരുന്ന (ഇതിലും ശക്തമായി വരുന്ന) തിരമാലകള്‍ നമ്മുടെ മനസ്സില്‍ ഒരു മടുപ്പ് തന്നെ ഉണ്ടാക്കുന്നു. അതു ഓര്‍മ്മയില്‍ -മനസ്സില്‍ ... പതിയാതെ പോകുന്നു.                                                           . ഇന്നു മാധ്യമലോകം തുടര്‍ച്ചയായി ഇത്തരം തിരമാലകള്‍ ഉണ്ടാക്കുന്നതു പതിവാക്കിയിരിക്കുന്നു.ആളും ആരവവും ഇല്ലെന്നു തോന്നിയാല്‍ പ്രധാന വാര്‍ത്തകളെ പോലും തമസ്കരിക്കുവാന്‍ ഇവറ് മിടുക്കരാണു.   ആളുള്ള കടല്‍ത്തീരങ്ങളില്‍ എല്ലാം ചെറിയ ഓളങ്ങളെ പോലും പര്‍വതീകരിച്ച് കൂറ്റന്‍ വാര്‍ത്താ‍ തിരമാലകളേ തീറ്ത്തു കൊണ്ടിരിക്കയാണിവര്‍ .(ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും എഴുതി നിറക്കുന്നു) വാര്‍ത്തകളുടെ ഈ കുത്തൊഴുക്കില്‍ പ്രധാനമായവ പോലും നമ്മുടെ സ്മ്ര്തിപഥത്തില്‍ പതിയാതെ പോകുന്നു. ഇതിനൊരു ഉദാഹരണം പറയാം. ഈയടുത്ത ഒരു ദിവസം ഞാനും എന്റെ ചില സുഹ്ര്ത്തുക്കളും കലയേയും കലാകാരനേയും കുറിച്ച് ചില ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. കലാസ്നേഹികളായ ആ സുഹ്ര്ത്തുക്കളില്‍ ഒരാള്‍ കഥകളി രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു കലാകാരന്‍ ആയിരുന്നു. സ്വാഭാവികമായും ചറ്ച്ച കഥകളി കലാകാരന്മാരെ കുറിച്ചും അതു വഴി കഥകളിയിലെ സ്ത്രീലാവണ്യത്തിന്റെ പര്യായമായ ശ്രീ കോട്ടക്കല്‍ ശിവരാമന്‍ ആശാന്റെ മാസ്മരികതയെ കുറിച്ചും ഒക്കെ ആയി. ചര്‍ച്ചക്ക് ഒടുവില്‍ കൂട്ടത്തില്‍ ഒരു ആസ്വാദകന്‍ “ ശിവരാമന്റെ വേഷം കണ്ടിട്ട് ഒരു പാട് കാലായി. അദ്ദേഹം ഇപ്പൊ എവട്യാ..അസുഖോന്നും?...?”ഞാനൊന്നു ഞെട്ടി. പത്രങ്ങളില്‍ ഞാന്‍ വായിച്ചത് ഇനി സ്വപ്നമാവുമോ..“ഹെയ് അദ്ദേഹം  ...മരി.. ച്ചി...ല്യേ?” ഞാന്‍ ശങ്കിച്ച് ചോദിച്ചു”.“എയ് . ല്യാട്ടൊ...ഞാന്‍ ഒന്നും അറിയ്ണ്ടായ്ല്ല്യാ..”കഥകളി കലാകാരന്‍ തറപ്പിച്ചു പറഞെങ്കിലും അയാളുടെ മുഖത്തും ഒരു ശങ്ക ഭാവം മിന്നി മറഞ്ഞു. എനിക്കാണെങ്കില്‍ വിശസിക്കാന്‍ പ്രയാസം . എന്നാലും കഥകളി കലാകാരന്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍.......ഞാന്‍ വായ്ച്ചു ന്നു ന്റെ തോന്നലാകും .അച്ഛന്‍ ആനപ്പുറത്ത് കേറീച്ചാലും ....തഴമ്പ് പോയിട്ട് ഒരു നെറം മാറ്റം കൂടി ഇല്യല്ലൊ എന്ന്കുറ്റബോധത്തോടെ ഞാന്‍ പിന് വലിഞ്ഞു.... നെറ്റിലേക്ക്............കോട്ടയ്ക്കല്‍ ശിവരാമന്‍ അരങ്ങൊഴിഞ്ഞു.http://malayalam.oneindia.in/news/2010/07/20/kerala-kathakali-artist-kottakkal-sivaraman-obit.html