2014, ഡിസംബർ 23, ചൊവ്വാഴ്ച

കലാകാരന്റെ ലക്ഷ്യം

താന്‍ കൈകാര്യം ചെയ്യുന്ന മേഖലയെ കുറിച്ച് തന്റേതായ ഒരു നിലപാടില്‍ എത്തിയിട്ടുണ്ടാവുംഏതൊരുകലാകാരനും . തന്റെ ദൌര്‍ബല്യങ്ങളും കരുത്തും കൂടി തിരിച്ചറിഞ്ഞ് അതിനിണങ്ങും വിധം പ്രവര്‍ത്തിച്ചു വിജയിക്കണം എന്നാവും കലാകാരന്റെ ലക്ഷ്യം . അവര്‍ക്ക് അതില്‍ അവരുടേതായ ന്യായീകരണങ്ങളും ഉണ്ടാവും. ഈ നിലപാടും ലക്ഷ്യവും എല്ലാം ഒരു വ്യക്തിയിലേതു പോലെയാകണം മറ്റൊരാളിലും എന്നു വേണമെങ്കില്‍ ആശിക്കാമെങ്കിലും വളര കുറഞ്ഞ സാധ്യതയാണു അതിനുള്ളത്. ലക്ഷ്യം - വിജയം- ഒന്നാണെനിലും അതിലേക്ക് ഇവര്‍ സ്വീകരിക്കുന്ന വഴിയും ഒന്നാവില്ലല്ലോ. നിലവൈലുള്ളതിനെ അതേ പടി തുടരണം എന്ന നിലപാടെടുക്കുന്ന ആളുടേയും “ എന്റേതായ ചില സംഭാവനകള്‍ വേണം “ എന്ന നിലപാടുള്ളവരുടേയും, മാര്‍ഗ്ഗം ഒരുപോലെയാവാന്‍ തരമില്ലല്ലോ. ശില്പചാരുത, കൊത്തുപണികള്‍ എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരു നാലു കെട്ടിന്റെ പൌറാണികതയുടെ പ്രൌഢി ഉയര്‍ത്തി കാണിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം എന്ന നിലപാടും പഴമയുടെ ഇരുട്ടും മറ്റു അസൌകര്യങ്ങളും പൊളിച്ചെറിഞ്ഞ് വാര്‍പ്പിന്റെ ഉറപ്പും പ്രകാശത്തിന്റ്റെ ധവളിമയും വര്‍ണ്ണപ്പൊലിമയുമുള്ള വിശാലമായ മുറികളുടെ സൌകര്യത്തെ ഉയര്‍ത്തികാണിച്ച് ജനങ്ങളുടെ മനസ്സ് പിറ്റിച്ചെടുക്കുന്ന നിലപാടും ഒരുപോലെ ആവില്ലല്ലോ. ഏതു ശരി ഏതു തെറ്റ് എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ ഒരു പ്രൊഫഷണല്‍ ഗായകന്‍ അല്ലെങ്കിലും ഇക്കാര്യത്തില്‍ വ്യ്കതമായ നിലപാടുണ്ട്. പക്ഷമുണ്ട്. ആ പക്ഷമാണു ശരി എന്നു ഞാന്‍ വിശ്വസിക്കുന്നെങ്കിലും പ്രവര്‍ത്തിയിലൂടെ അതു വിജയമാണെന്നു തെളിയിക്കാനുള്ള കരുത്ത് നേടാന്‍ വേണ്ട കാലത്ത് കഴിയാതെ പോയി. എന്നു വച്ച് ഇതരപക്ഷത്തെ നിലപാടുകളെ തിരിച്ചറിയാനും അതിനെ കുറ്റപ്പെടുത്താതെ അതിന്റെ ദോഷ വശങ്ങളെ കണ്ടു കൊണ്ട് തന്നെ ഗുണവശങ്ങളെ ആസ്വദിക്കാന്‍ എനിക്ക് പ്രയാസം ഉണ്ടാവാറുമില്ല. വേണമെങ്കില്‍ കപടത എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം .