2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

സഠ ഘാടകന്റെ സങ്കടം

ഒരു സംഘാടകന്റെ സങ്കടം: എല്ലാവരും ഫേസ് ബുക്കിലും വാട്സ പ്പിലും ഒക്കെ കലയുടെ മഹത്വത്തെ കുറിച്ചും കലാകാരന്റെ മഹത്വത്തെ കുറിച്ചും കലാകാരനും കലയും നേരിടുന്ന പ്രതിസന്ധിയെ ക്യറിച്ചും കലാകാരനു ലഭിക്കുന്ന പ്രതിഫലം കുറഞ്ഞു പോകുന്നതിനെ കുറിച്ചും എല്ലാം പോസ്റ്റുകൾ ഇട്ട് കൈയും കെട്ടി ഇരുന്നത് കൊണ്ട് കല വളരില്ല. ഈ നീർവ്വാണമെല്ലാം മുഴക്കുന്നവരോട് ഒരു പിരിവ് ചോദിച്ചാൽ അവർക്ക് ഇല്ലാത്ത പ്രാരാബ്ധമില്ല .അഥവാ തരാം എന്നു സമ്മതിച്ചാൽ തന്നെ അവധികൾ പറഞ്ഞ് അനവധി തവണ നടക്കണം .പി രിവ് തന്നു എന്നു തന്നെ ഇരിക്കട്ടെ തന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ് അവസാനം സൗകര്വ o ഉണ്ടെങ്കിൽ കലാപ്രകടനം കാണാൻ വരണമല്ലോ എന്ന മട്ടിൽ ഒന്നു വന്നാലായി .വരും മുമ്പ് തന്നെ സ്ഥലം വിടാൻ തിരക്ക് .ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എന്ന മനോഭാവം . ഇതിനൊക്കെ നമ്യക്ക് എവിടെ നേരം എന്ന ഒഴികഴിവ് .ഇതിലും മനോഹരമായി വ്യക്തമായി കാണാൻ ഇന്നു സൗകര്യം ഉണ്ടല്ലോ എന്ന് ടി വി യെയും യൂ ട്ടു ബി നെയും സാക്ഷിയാക്കി താൻ  ആധ്യനികനായ കലാപ്രേമി ആണെന്ന് വിളംബരം ചെയ്യു° ഇതാണ്. കഥ പിന്നെ കലയും സംസ്കാരവും മരിക്കുന്നു എന്ന് വിലപിച്ചിട്ട് എന്തു കാര്യം .എല്ലാവരുടേയും ചീത്ത വിളി കേൾക്കുമ്പോഴും മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് നSക്കാനും പരിപാടി അവതരിപ്പിച്ച കലാകാരൻമാരെ പിരിച്ചു വിടാൻ വായ്പ തേടി ഓടാനും സംഘാടകന്റെ ജീവിതം പിന്നേയും ബാക്കി.👏👏👏😡😰😪😄😳😂😂😂😂😂😂😂😂😂😂

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ