2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

കഥകളിയിലെ സീനിയോറിറ്റി


  • ഒരു കൂട്ടായ്മ ആവുമ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ക്രമം,നിയമം എപ്പോഴും നല്ലതല്ലേ.അത്തരത്തില്‍ പഴയ കാല ത്തെങ്ങോ ഉണ്ടാക്കിയ ചില നിയമങ്ങളില്‍ ഒന്ന് ആവാം ഈ സീനിയോരിറ്റിയും.കൊട്ടാരങ്ങളിലും മനകളിലും അവരു പറയുന്ന ള്‍ക്കാര്‍ അവര് പറയുന്ന കഥ അവതരിപ്പ്ച്ചിരുന്ന് ഒരു അവസ്ഥയില്‍ നിന്നും കലാകാരനു സ്വാതന്ത്രം കിട്ടിയപ്പോല്‍ അവരുടെ സുഗമമായ കൂട്ടായ പ്രവര്‍ത്തനത്തിനു ഈ അലിഖിത നിയമം വളരെ സഹായിച്ചിട്ടുണ്ടാകും.പ്രത്യേകിച്ചും മറ്റു കലാരൂപങ്ങളില്‍ നിന്നു വ്യത്യസ്തമായി പലഭാഗത്തു നിന്നും വന്ന പല ശൈലികളുള്ള കലാകാരന്മാര്‍ ഒരു രിഹേര്‍സല്‍ പോലും ഇല്ലാതെ അരങ്ങില്‍ വിജയകരമായി പെര്‍ഫോം ചെയ്യുന്ന കത്തകളി പോലുള്ള കലാരൂപത്തിനു.കാലക്രമത്തില്‍ പഴയ ജന്മിയുടെ ആധിപത്യ മനോഭാവം പുതിയ രൂപത്തിലും ഭാവത്തിലും ഏറ്റെടുത്ത് ആസ്വാദകര്‍ (സിനിമയിലെ ഫാന്‍സ് അസോസിയേഷന്‍ പോലെ) ഈ നിയമത്തെ പൊളിച്ചേഴുതാന്‍ ശ്രമിച്ചെങ്കിലും അതു ഗതി മാറി കലാകരന്മാരുടെ ചില ചെറു ഗ്രൂപ്കകള്‍ (വേഷം- ആണെങ്കില്‍ പാട്ട്-ചെണ്ട - )ഉണ്ടാകുന്നതിനും അവര്‍ തമ്മില്‍ തന്നെ ചില ധാരണയോടെ പ്രവര്‍ത്തിക്കുന്നതിനും തുടങ്ങി എന്നാണു എനിക്കു മനസ്സിലാകുന്നത്. (പണ്ട് കാലത്ത് പൊന്നാനി പാട്ടുകാരന്‍ ആണു കഥകളി മുഴുവന്‍ നിയന്ത്രിക്കുന്ന ചുമതല എന്നു കേട്ടിട്ടുണ്ട്.ഇനു പകഷെ അങ്ങനെ ആരുടെയെങ്കിലും മാത്രം ചുമതല ആയി ആരെങ്കിലും കരുതുംന്നുണ്ടോ അംഗീകരിക്കുന്നുണ്ടോ...ഉണ്ടെങ്കില്‍ തന്നെ ട്രൂപ്പ് മാനേജര്‍ ആവും അതു നിര്‍വഹിക്കുന്നത്. അതിലുപരി അരങ്ങത്തു പ്രവര്‍ത്തിക്കുന്നവരുറ്റെ കൂട്ടുത്തരവാദിത്വവും പരസ്പര പ്രോത്സാഹനവുമാണു ഇന്നു അരങ്ങിനെ നിയന്ത്രിക്കുന്നത്.ചേരാവുന്നവര്‍ ചേരേണ്ടവര്‍ -ആസ്വാദകന്റെ താല്പര്യത്തെ കൂടി കണക്കിലേറ്റുക്കുന്നവര്‍ തന്റെ നില നില്പിനു വിട്ടു വീഴ്ച്ചകള്‍ ആവശ്യമാണെന്നു തിരിച്ചറിയുന്നവര്‍ - ആവുമ്പോള്‍ പിന്നെ സീനിയോരിറ്റ്യ് പോലുള്ള കാര്യങ്ങള്‍ പ്രശ്നമാവില്ല
  • ഇതുമായി ബന്ധം ഉള്ളതിനാല്‍ ഇന്നലെ നടന്ന ഒരു ചര്‍ച്ചയില്‍ വന്ന കാര്യം ഇവിടെ ചേര്‍ക്കട്ടെ.മമ്മൂട്ടിയും മോഹന്‍ലാലും അതിപ്രഗല്‍ഭരായ നടന്മാരാണു.അവര്‍ രണ്ടു പേരും ചേരുന്ന സിനിമകള്‍ പക്ഷെ എത്രമാത്രം വിജയമാകാറുണ്ട്!എന്താണ് ഇതിനു കാരണം?ഒന്നു നമ്മുടെ പ്രതീക്ഷ വളരെ മേലെ ആനു പക്ഷെ അതിനടുത്തെത്താന്‍ ഇവര്‍ക്കകുന്നില്ല. മറ്റൊന്നൂ മമ്മൂട്റ്റി /മോഹന്‍ലാല്‍ മാത്രം നായകന്‍ ആയ സിനിമയില്‍ അതിലെ നടന്മാരെ ഒറോരുത്തര്‍ക്കു നാം മാര്‍ക്ക് ഇടുകന്നു. ആമര്‍ക്കില്‍ മറ്റു നടന്മാരില്‍ നിന്നും നായകനടനിലേക്കുള്ള് മാര്‍ക്കിന്റെവളറ്ച്ച വളരെ വലുതാനു. എന്നാല്‍ ഇവര്‍ ഒന്നിക്കുന്ന സിനിമയില്‍ ഈ ഒരു ഗണിത അനുപാതം തകരുന്നു. അതിനാല്‍ ആ നടന്മാര്‍ എത്ര തന്നെ നന്നാക്കിയാലും അങ്ങ് ക്ലച്ച് പിടിക്കില്ല. ഇതു തന്നെ പല കളിയരങ്ങിലും അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലൊരനുപാതം നില നിര്‍ത്തുന്നതില്‍ മേല്പറഞ്ഞ സീനിയോറിറ്റ്യ് വളരെ സഹായകം ആകാറൂണ്ട്.

നിലാവില്‍ ടോര്‍ച്ചടിക്കുന്നവര്‍ അഥവാ ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്നവര്‍

 ഞാന്‍ ബസ്സില്‍ വരുമ്പോള്‍ കേട്ടു..’ഹായ് ഐവ എന്തുഭംഗി ...”കൊഞ്ചി ക്കൊണ്ടുള്ള ആ വാക്കു കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.കാഴ്ചയില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ആണെന്നു തോന്നി. റോഡ് വക്കത്തെ വില്പനക്കാരന്റെ കയ്യില്‍ വിലപനക്കു വച്ച പല നിറമുള്ള പ്ലാസ്റ്റിക് പൂക്കള്‍ ആണു അവളെ കൊണ്ട് ഇത്ര ആവേശത്തില്‍ പറഞ്ഞത്.ഞാനാണെങ്കില്‍ തലേദിവസം മൂന്നിലെ മലയാളത്തില്‍ റോഷന്‍ നിലാവുള്ള രാത്രിയില്‍ കണ്ട കാഴ്ച്ചകള്‍ എന്ന പ്രവത്തനം കൊടുത്തതിന്റെ ഒരു നിരാശയിലായിരുന്നു. തൊട്ട് അടുത്ത ദിവസങ്ങളില്‍ ഭുമിയെ മനോഹരമാക്കുന്ന കാഴ്ച്ചകള്‍ (മണ്ണും മലയും)അവതരിപ്പിച്ചുതും എതാണ്ട് ഇങ്ങനെ തന്നെ. (നിലാവു കാണാനവസരം ഉറപ്പാക്കിയിട്ടു കൂടി നേരത്തെ ഞാന്‍ പറഞ്ഞ കുട്ടി ആപ്ലാസ്റ്റിക് പൂക്കളെ ആസ്വദിച്ച പോലെ ഒരു കുട്ടി പോലും മനസ്സില്‍ തട്ടി നിലാവിനെയോ,പൂമ്പാറ്റയേയോ ഉദയ സൂര്യനേയോ ആസ്വദിക്കുന്നില്ല എന്നെനിക്കു തോന്നി.എങ്ക്കു തോന്നുന്നത് ആസ്വാദനം ഉള്‍പ്പേടെ പല കാര്യങ്ങളിലും അധ്യാപകരായ നാം നേടേണ്ട് ലക്ഷ്യത്തെ കുറിച്ചു മാത്രം ആണു ചിന്തിക്കുന്നത് .അതിനു കുട്ടിയുടെ മാനസിക തലത്തില്‍ നിന്നു തുടങ്ങുന്നതിനു പകരം  അധ്യാപകന്റെ മാനസിക തലത്തില്‍ നിന്ന് തുടങ്ങി...”നോക്കൂ,കുട്ടികളെ എന്തു മനോഹരമാണു ഈ പാലു പോലത്തെ നിലാവു....രത്നക്കല്ലു പതിച്ച നീലവാനം നോക്കൂ,...”ന്ന തരത്തില്‍ സ്വന്തം ആസ്വാദനം-പലപ്പോഴും അധ്യാപകന്‍ പോലും സ്വയം ആസ്വദിച്ചാണോ ഇതു പറയുന്നത് എന്നു സംശയമുണ്ട്,അവര്‍ എവിടെയോ കേട്ട കവി സങ്കല്പങ്ങള്‍- യാന്ത്രികമായി വിളമ്പുകയാണു.പിന്നെ എങ്ങനെ കുട്ടികളില്‍ ഒരു ആസ്വാദനം സാധ്യമാകു.ചുറ്റൂം കാണുന്ന ഓരോ വസ്തുവും അവന്റെ ശ്രധയില്‍കൊണ്ട് വരികയും അതിനെ കുറിച്ച് അവന്റെ തോന്നലുകള്‍ എന്താണെന്നു കണ്ടെത്താനും പലരുടേയും തോന്നലുകള്‍ കേട്റ്റു താരതമ്യത്തിനും പുതിയ ചിന്തകള്‍ക്കും അവസരം നല്‍കുകയും ആണു ചെറിയ ക്ലാസ്സില്‍ ചേയ്യേണ്ടത് എന്നാണു എന്റെ അനുഭവം . ഇതിനു പകരം ഒരു ഭാഷാ അസ്വാദന പ്രസംഗം ഒക്കെ നടത്തി നാം പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ കൊല്ലുന്നു.പ്ലാസ്റ്റിക് പൂക്കളെ നോക്കി ഹായ് എന്നു പറഞ്ഞ ആ പെണ്‍കുട്ടിയെപോലെ ഓരോ കുട്ടിയുടേയും മനസ്സറിഞ്ഞ് അവര്‍ക്ക് ഹായ് എന്നു പറയുവാന്‍ അവസരം ഒരുക്കുക ആണു നാം ചെയ്യേണ്ടത്.