2012, ഫെബ്രുവരി 26, ഞായറാഴ്‌ച

സൂര്യനെ വാഴ്തിയ ഞാന്‍

*സൂര്യന്റെ മഹത്വം അറിയാത്തവരായി ആരാ ഉള്ളത്.!
 “എന്നാലും സൂര്യനെ എന്റെ നാവു കൊണ്ട് ഒന്നു വാഴ്ത്താം .
അങ്ങനെ സൂര്യനെ വാഴ്തിയ ഞാന്‍ എന്ന ബഹുമതി എനിക്കും നേടാം”                    
  *“സൂര്യ  വെളിച്ചത്തില്‍- വെളിച്ചത്തിന്റെ പ്രഭയില്‍ മങ്ങി പോയ അനേകം നക്ഷത്രങ്ങള്‍ ഇവിടെ ഉണ്ട്.
അവയില്‍ ചിലതെങ്കിലും സൂര്യനെ വെല്ലുന്ന ശോഭയും ഭംഗിയും ഊര്‍ജ്ജവും ഉള്ളതാണു.
 അല്പം ദൂരെ ആയി എന്നോ ,അല്പം ചെറുതായി എന്നോ ഒക്കെകൊണ്ട്  ആവാം അവയെ ആരും ശ്രദ്ധിക്കാതെ പോയത് .”
*ആ അജ്നാത് താരങ്ങ്ലുളുടെ മഹിമ വര്‍ണിക്കാന്‍ അലപം ബുദ്ധിമുട്ടണം.
എന്നാലും ആവര്‍ണ്ണന ആരും വിശ്വസിക്കില്ല”                                  
 .*“അതിനാല്‍ വിയര്‍ക്കാതെ എന്റെ ബഹുമതി ഉറപ്പിക്കട്ടെ”                                                                                                        .“നക്ഷത്രങ്ങള്‍ പോയി തുലയട്ടെ”...                                            
  (രാത്രിയില്‍ പോലും അവരെ കാണാതിരിക്കാം).                                        
  “പകല്‍ രാജാവു സൂര്യന് ജയ ജയ ജയ”
എന്റെ വിലാസം  :സുര്യനെ വാഴ്ത്തിയ   ഞാന്‍.   
അല്ലെങ്കില്‍  ഇരിക്കട്ടെ സൂര്യമോഹനന്‍
റേഡിയോ,....പത്രം....ടിവി ,......ഫെയ്സ് ബുക്ക്  ,....   കവി  സമ്മേളനം,......
സാംസ്കാരിക സമ്മേളനം ,........വിദേശയാത്ര......ഹായ് .....