2012, ജൂലൈ 8, ഞായറാഴ്‌ച

തല്ലിക്കൊട്.... തള്ളിക്കൊട്..!!!? ????

ജൂണ്‍ ആദ്യവാരം സി പി ടി എ യില്‍ ഒരു രക്ഷിതാവു സ്വകാര്യമായി പറഞ്ഞു എന്റെ കുട്ടി ഒന്നും പഠിക്കില്ല്ല്യ വളരെ മോശമാണു.മാഷ് അവന് നല്ല തല്ല് കൊടുക്കണം,ഞാ‍ന്‍ ചോദിക്കാന്‍ വരില്ല്യ എന്നു.ഞാന്‍ പറഞ്ഞു”നിങ്ങള്‍ എന്നെ വിശ്വസിച്ച് എനിക്കു എല്ലാ സ്വാതന്ത്രവും തരുന്നതില്‍ സന്തോഷം.”പിന്നെ പൊതുവായി ഞാന്‍ അറിയിച്ചൂ:നിങ്ങളുടെ ആരുടേയും കുട്ടിയെ തല്ലാനുള്ള അനുവാദം എനിക്കു ആവശ്യമില്ല.തല്ലു കൊടുത്താല്‍ കുട്ടി അധികം പഠിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.കുട്ടി പഠിക്കുമ്പോള്‍ എവിടെ ആണു പ്രയാസം എന്നു കണ്ടെത്തുന്നതിനും അതു പരിഹരിക്കുന്നതിനും ഉള്ള പ്രവറ്ത്തനങ്ങളില്‍ നിങ്ങളാല്‍ കഴിയും വിധം എന്നോടൊപ്പം നില്ക്കുക ആണു വേണ്ടത്. പിന്നെ അടി ...നിങ്ങള്‍ അനുവാദം തന്ന്ട്ടാണെങ്കിലും നിങ്ങളുടെ കുട്ടി തെറ്റു ചെയ്തിട്ടാണെങ്കിലും നിങ്ങലുടെ കുട്ടിയുടെ മേല്‍ ഒരു അടി വീഴുമ്പോള്‍ നിങ്ങളുടെ നെഞ്ചിനകത്ത് ഒരു വിങ്ങല്‍ ഉണ്ടാകും ,എന്നാലും അവന്‍ നേരെ ആകാനല്ലെ എന്നു ആശ്വസിക്കും എന്നു മാത്രം.തെറ്റു ചെയ്യുന്നവറ്ക്കാണു സാധാരണ ശിക്ഷ.പഠിയാതിരിക്കുന്നത് കുട്ടിയുടെ തെറ്റല്ല.മറ്റെന്തൊ അവനു തടസ്സം ഉണ്ടാക്കിയതാണു.ഇനി മറ്റെന്തെങ്കിലും തെറ്റു ചെയ്താല്‍ കൂടി കേവലം അടിക്കുന്നതില്‍ കാര്യമില്ല.ചെയ്തതു തെറ്റാണു എന്ന് അവന് തിരിച്ചരിവു വരുത്തുക ആണു വേണ്ടത്”ഞാന്‍ പറഞ്ഞു നിരുത്തി.ആരും ഒന്നും പറഞ്ഞില്ല.വാല്‍ക്കഷണം:നാലാം ക്ലാസ്സു കഴിഞ്ഞ് അഞ്ചിലെത്തുമ്പോള്‍ പുതിയ അധ്യാപകര്‍ തിരിച്ചറിയുന്നു -കുട്ടികള്‍ക്ക് അക്ഷരമില്ല,എന്നു. ഉടനെ മനപാഠം പുസ്തകം നോക്കി ഒരു വിധത്തില്‍ അക്ഷരങ്ങള്‍ ബോര്‍ഡില്‍ എഴുതി ഇട്ടു കൊടുക്കുന്നു.ഒന്നു വായിച്ചു കൊടുക്കുക പോലും ചെയ്യാതെ,അതില്‍ നിന്നു അക്ഷരം ഉള്ളവനും ഇല്ലാത്തവനും എല്ലാം എഴുതി എടുക്കുവാന്‍ നിര്‍ദേശിക്കുന്നു.എന്നും അതില്‍ ഓറോ അക്ഷരവും ഒരു പേജ് നിറയെ എഴുതണം.അറിയാത്തവന്‍ ഒന്നും അറിയാതെ തന്നെ ഒരു പേജ് നിറയെ ചിത്രം വരക്കുന്ന പോലെ എഴുതുന്നു,അറിയാത്തവന്‍ എന്തിനാഎന്നറിയാതെ(നാമം ആവറ്തിച്ചെഴുതിയാ‍ല്‍ പാപം തീരും എന്നു വ്ശാസം ഉള്ളതു പോലെ) തന്റെ പാപം തീറ്ക്കുന്നു.(നാലു കൊല്ലം ക്ലാസ്സിലിറുന്ന് കിട്ടാത്തത് അര്‍ത്ഥരഹിതമായ ആവര്‍ത്തനത്തിലൂടെ കിട്ടും എങ്കില്‍  ആദ്യംതന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാതെ ഈ ടീച്ച്രുടെ ക്ലാസ്സില്‍ ചേര്‍ത്താല്‍ മതിയല്ലോ.ഒന്നോര്‍ത്താല്‍ മേല്‍ പറഞ്ഞ ടീച്ചറേക്കാള്‍ ക്രൂരത അല്ലേ ഈ ടീച്ചറ് ചെയ്യുന്നത്.....റിപീറ്റ് ..റെക്കറിങ്ങ് എന്നിവ തമ്മിലുള്ള വ്യത്യാസം,ശിശു സൌഹ്ര്ദ സമീപനം എന്നി വാക്കുകള്‍ അധ്യാപക പരിശീലനത്തിലൂടെ ഒരു പേജ് എഴുതിക്കണോ,അതോ പുതിയസന്ദറ്ബങ്ങളിലൂടെ സ്വാംശീകരിക്കാന്‍ അവസരം ഒരുക്കണോ.പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല ന്റെ മാഷേ...ഞങ്ങള്‍ എന്തിനും കുറുക്കു വഴി കണ്ടെത്തും ...അല്ല പിന്നെ