2010, ഫെബ്രുവരി 13, ശനിയാഴ്‌ച

മരിച്ചിട്ടും വീണ്ടും കൊല്ലപ്പെടുന്നവര്‍


ഒരു മനുഷയസ്സു  മുഴുവന്‍ തന്റെ കലക്ക് വേണ്ടി ഹോമിച്ച ഒരു കലാകാരന്‍ തന്നാലാവും വിധം എന്തൊക്കെയോ ചെയ്തു എന്ന സംതൃപ്തിയില്‍   ആവും മരിച്ചിട്ടുണ്ടാവുക.(കലക്ക് മാത്രമല്ല മറ്റു മേഖലക്കും ബാധകം ) തന്റെ കര്‍മഫലമായി രൂപം കൊണ്ട ചില അടയാളങ്ങള്‍ മാത്റം അവശേഷിപ്പിച്ചാണ് അയാള്‍ കടന്നു പോകുന്നത് .(ഇന്നത്തെ പോലെ  സ്വയം ഉണ്ടാക്കി അടിച്ചേല്പിക്കുന്ന അടയാളങ്ങള്‍ അല്ല.ഇന്ന്  അവാര്‍ഡുകള്‍ ‍  വന്നു ചേരുകയല്ല അവാര്‍ഡുകളെ തേടി പോവുകയോ അവ അടിച്ചു മാറുകയോ ,കൊള്ളയടിക്കുകയോ ആണല്ലോ )  ആ  അടയാളങ്ങളെ കണ്ടെത്തി അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്നത് മാന്യതയുള്ള ഒരു സമൂഹത്തിന്റെ ബാധ്യതയാണ് ."ഞാനും ഇവിടെ ജീവിച്ചിരുന്നു" എന്ന് പറയാന്‍ മരിച്ചവര്‍ക്കാവില്ലല്ലോ......അതെ സമയം "ഇങ്ങനെ ചിലര്‍ ഇവിടെ ജീവിചിട്ടെ ഇല്ല" എന്ന് വരുത്തി തീര്‍ക്കാന്‍ വ്യഗ്രതപ്പെടുന്നവര്‍   മൃഗങ്ങളെക്കാള്‍ അധപതിച്ചവരാനു. സൃഷ്ടി, സ്ഥിതി സംഹാരങ്ങളുടെ അധികാരം  കയ്യാളുന്ന  -ലോകപോലീസ് ചമയുന്ന (അടിസ്ഥാന  വര്‍ഗ്ഗത്തിന്റെ  ശബ്ദംഎന്നതൊക്കെ  വെറുതെ ) ഇന്നത്തെ മാധ്യമങ്ങള്‍ ഇത്തരം മരിചു പ്യവരെ പോലുംവീണ്ടും വീണ്ടും കൊന്നുകൊണ്ടേ ഇരിക്കുന്നു .സത്യത്തോട് അല്പം പോലും നീതി പുലര്‍ത്താത്ത വിധം സത്യമെന്ന വ്യാജേന അസത്യങ്ങളുടെ കൂമ്പാരങ്ങള്‍ ,ആസ്വാദനം എന്നും,കലാ നിരൂപണം എന്നും, ജീവചരിത്രം എന്നും സാംസ്കാരിക ചരിത്രം ,എന്നും ഒക്കെ പേരില്‍ അച്ചടിച്ച്‌ വിടുമ്പോള്‍ അശ്രദ്ധ മൂലമോ അജ്ഞത മൂലമോ ഇവരുടെ വൃത്തങ്ങളില്‍ പെടാതെ മരിച്ചു വീഴ്തപ്പെടുന്നവര്‍ എത്രയെത്ര……..?.മരിച്ചു മന്നടിഞ്ഞിട്ടും ജനമനസ്സുകളില്‍ ജീവിക്കുംന്ന കലാകാരന്മാരെ പോലും ഇവര്‍ ചരിത്രത്തിന്റെ ചവറ്റു കൊടടയില്‍ പോലും സ്ഥാനം കൊടുക്കാതെ വീണ്ടും വീണ്ടും കൊന്നു കൊണ്ടേ ഇരിക്കുന്നു.
                                                          പശുവിന്റെ ചൊറിച്ചില്‍ മാറ്റാന്‍  എന്ന വ്യാജേന സ്വന്തം വയറു നിരക്കുന്ന കാക്കയെ പോലെ ,വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കി കലാകാരന്‍ നേടി എടുത്ത സല്പെരിനെ ഉപയോഗപ്പെടുത്തി ഒന്നോ രണ്ടോ ലേഖനംഎഴുതി  അഥവാ ചാനല്‍ പരിപാടിഅവതരിപ്പിച്ച സ്വന്തം ഗ്ലാമര്‍ വര്‍ധിപ്പിക്കുന്ന കല നിരൂപകരെ -അവരുടെ ചെയ്തിയെ ഒരു പരിധി വരെ നമുക്ക് മനസ്സിലാക്കാം,.ഒന്നുമില്ലെങ്കിലും പശുവിനും കാക്കക്കും പ്രയോജനം ചെയ്യുന്ന പരസ്പര സഹകരണത്തിന്റെ നീതീകരനമെങ്കിലും അതിനുണ്ട്.എന്നാല്‍ ഒരു പടി കൂടി കടന്നു ,,എളുപ്പ വഴിയിലൂടെ തന്റെ  സ്ഥാനം ഉറപ്പിക്കുവാന്‍ ആയി ,അതിനു തനിക്കു  ഉപയോഗപ്പെടും എന്നുള്ള ചില കലാകാരന്മാരെ മാത്രം ഉള്‍പ്പെടുത്തി  വളരെ അധികം കൊട്ടി ഘോഴിക്കുന്ന ഒരു വൃത്തി കെ ട്ടാ  നിരൂപക സംസ്കാരം  നമ്മുടെ പ്രഭാതങ്ങളെ കീഴടക്കുന്നു.  .തന്റെ നെ റി കേടിനെ  ന്യായീകരിക്ക  തക്ക വിധം എതെങ്കിലു ഒരു വൃതതിലുള്ളവരെ ആണ് പരാമര്ഷിച്ചതെന്നും. പറയും .പരമാവധി എല്ലാവരെയും  ഉള്‍പ്പെടുത്താന്‍ ഉതകും വിധം വൃത്തത്തിന്റെ വ്യാപ്തി  വര്‍ധിപ്പിക്കുക ആണ് തന്റെ കര്‍ത്തവ്യം  എന്നത് സൌകര്യ പൂര്‍വ്വം മറന്നുകൊണ്ട് തന്നിലെ കല ആസ്വാദന ശേഷിയുടെ മഹത്വത്തില്‍ ഇവര്‍ സായൂജ്യമടയും.പൂന്തോട്ടത്തിലെ ചുവന്ന പൂക്കളാണ് എനിക്കിഷ്ടം എന്ന് പറയുന്നതും ,ചുവന്ന പൂക്കള്‍ ഉള്ള പൂന്തോട്ടം ആണ് എനിക്ക് ഇഷ്ടം എന്നും പറയുന്നത്  തമ്മില്‍ വ്യത്യാസം ഉണ്ടല്ലോ. മാടംബിമാരുടെയും രാജാക്കന്മാരുടെയും കാലത്ത് നില നിന്നിരുന്ന  തമസ്കരിക്കുക എന്ന ചരിത്ര  ആലേഖന  മുറ തന്നെ ""ലാഭാമിലാതതൊക്കെ തുലയട്ടെ"" എന്നാ മന്ത്രവുമായി ആധുനിക സാങ്കേതിക വളര്‍ച്ചയുടെ പിന്‍ബലത്താല്‍  തിരിച്ചു വന്നിരിക്കുകയാണ്ഇവിടെ. ഇക്കാര്യം മനസ്സിലാക്കുന്ന ആധുനിക കലാകാരന്മാരില്‍ ചിലരെങ്കിലും നിരൂപകന്മാരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍ പെടാനുള്ള കുറുക്കു വഴികള്‍ ആലോചിക്കുകയും അനന്തര ഫലമായി  മൂക്കും മുലയും മുറിച്ചു മാറ്റപ്പെട്ട വികൃത രൂപം പൂണ്ട കലയുടെ  രോദനങ്ങള്‍  കേട്ട്   തുടങ്ങിയിരിക്കുന്നു. കഥകളിയുടെ ശവം (കഥകളി അരങ്ങില്‍ കഥ തുടങ്ങുമ്പോഴാണ് കഥകളി കഥാ പാത്രത്തിനു ജീവന്‍ ഉണ്ടാവുന്നത് .അതില്‍ നിന്ന് മുറിച് എടുത്ത് കാണിക്കുന്ന ഫോടോ  കഥകളിയുടെ ശവശരീരത്തിന്റെ തന്നെ ആണ്.) വച്ച് കശാപ്പു ശാല നടത്തുന്ന വാണിജ്യ തന്ത്രം എന്നോ തുടങ്ങിയതാണല്ലോ .
                                                 .
അഹോരാത്രം ഒരു കലക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചു    മരിച്ചു പോയ കലാകാരന്‍ എക്സ്  ആണെന്ന്  വിചാരിക്കുക .     അവാര്‍ഡുകള്‍ തട്ടിപരിചെടുക്കുക,ചീഞ്ഞു നാറുന്ന ഗോസിപ്പുകള്‍ക്കുള്ള ഇരയാവുക,തന്റെതായ കലലോകത്തിനു ഉപരി ,മറ്റു കലമെഖലകളിലോ ( ആട്ടുന്നവനെ  പിടിച്ചു   നെയ്യാന്‍  ഏല്പിക്കും  പോലെ സിനിമയില്‍ അഭിനയിക്കുക  ,   അല്ലെങ്കില്‍       തന്റെ കലയെ  മറ്റുള്ളവയുമായി ചേര്‍ത്ത്(നെല്ല്  കുത്ത്  .അവില്‍   ഇടി .  കളരിപ്പയറ്റ്   പാട്ട്   കച്ചേരി  - ,,) സമന്വയം  നടത്തുക ..................ഇവയില്‍ ഒന്നും  പെടാത്ത ആള്‍ ആയിരുന്നു മരിച്ചു പോയ എക്സ്  എങ്കില്‍   അയ്യാളെ    തൂക്കി  കൊല്ലാന്‍  മാധ്യമങ്ങള്‍ക്ക്  അധികാരമുണ്ട്‌
,അവര്‍  അയാളെ  എഴുതാതെ  കൊല്ലും .ഒരു വ്യക്തി    ജീവിക്കണോ  മരിച്ചു കൊണ്ട്  ജീവിക്കണോ ,മരിച്ചിടും മരിക്കണോ എന്നെല്ലാം തീരുമാനിക്കാന്‍ അവരാണ്.അവര്‍ പറയും ""എക്സ് എന്നൊരാള്‍ ഇവിടെ ജീവിച്ചിട്ടില്ല""കൂലി എഴുത്തുകാരെ വച്ച്  എന്തും പടച്ചു വിട്ടു പണം സമ്പാദിക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമ സ്ഥാപനങ്ങള്‍ പറയും "എക്സ് എന്നൊരാള്‍ ഇവിടെ ജനിച്ചിട്ടില്ല."കണ്ടത് പറയാന്‍ നാവില്ലാത്ത സാധാരണ ജനന്തയുടെ നിസ്സഹായതക്ക് മുമ്പില്‍  "കണ്ട നീ അവിടെ നിലക്ക് കേട്ട  ഞാന്‍ പറയാം"എന്നാ ധിക്കാരത്തോടെ മാധ്യമ ലോകം പറയും " എക്സ് എന്നൊരാള്‍  ഇല്ല" 
ഇങ്ങനെ ഉള്ളതിനെ ഇല്ലാതാക്കാനും ഇല്ലാത്തതിനെ എന്തൊക്കെയോ ആക്കാനും കഴിവുള്ള മാധ്യമങ്ങളുടെ  ആധിപത്യം വിമര്‍ശിക്കപ്പെടേണ്ട തു  അല്ലെ...?
പൂച്ചക്ക് ആര് മണി കെട്ടും...?