2012, മാർച്ച് 16, വെള്ളിയാഴ്‌ച

ബാച്ച് സംഗമം



രണ്ടു പതിറ്റാണ്ടു മുമ്പു വരെ കച്ചവട മനസ്ഥിതി എന്നതു വളരെ മോശമായാണ്‍ എല്ലാവരും പറഞ്ഞിരിന്നത്.പിന്നീട് “അയാള്‍ നല്ല ബിസിനസ്സ് മൈന്ട് ഉള്ളവനാണു “ എന്നു അഭിമാനത്തോടെ  പറയാന്‍ തുടങ്ങി. മുഷിഞ്ഞ  തലേക്കെട്ടും മടക്കി കുത്തിയ കൈലിയുമായി വന്നിരുന്ന കച്ചവടക്കാരന്‍ എവിടെ നിന്നോ നാലു ഇംഗ്ലീഷ് വാക്കും കടമെടുത്ത് പാന്റ്സും ഷറ്ട്ടും ആയി ക്വാളിസില്‍ വന്നിറിങ്ങി.(നമ്മുടെ നാടും മനുഷ്യരും പുരോഗമിച്ചില്ല എന്നസൂ‍യാലുക്കള്‍ പറയ്ന്നതല്ലേ-തൊഴിലും-) കച്ച കപടം എന്ന പേരും മാറ്റി-റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്.
ഇനി താഴെ കൊടുത്ത ഇന്നത്തെ മാത്രുഭൂമി വാര്‍ത്ത നോക്കൂ…
 സ്കൂ‍ള്‍ വാര്‍ഷികം  മുതല്‍ 
 മുതല്‍ സ്വന്തം കല്യാണം വരെ (ഭാഗ്യവശാല്‍ ഇതു വരെ ഫസ്റ്റ് നൈറ്റ് ഇതില്‍ പെട്ടിട്ടില്ല എന്നു തോന്നുന്നു) കോണ്ട്രാക്റ്റ് കൊടുക്കാനും എടുക്കാനും (കൊടുത്തില്ലെങ്കില്‍ പിടിച്ചെടുക്കും)തുടങ്ങിയ ഇക്കാലത്ത് ഇതും ഇതിലപ്പുറവും ഉണ്ടാകും.പൂജാരിക്കും കശാപ്പു ശാലക്കാരനും ഒരേ സംസ്കാരം ആവില്ലാ എന്നതു മനശ്ശാസ്ത്രജര്‍ പോലും അംഗീകരിക്കും  .ജാത്യാലുള്ളത് തൂത്താല്‍ പോവില്ല എന്നതിന്റെ സാരവും അതു തന്നെ .
നമ്മുടെ സ്കൂളിന്റെ  ശതാബ്ദിയുടെ ബാച്ച് സംഗമങ്ങള്‍ ഈ ഗണത്തില്‍ പെടാതിരിക്കാന്‍ നമുക്ക് മനമുരുകി പ്രാറ്ത്ഥിക്കാം.അതിനായി ആരേയും .....എന്തിനു പറയുന്നു , പാവങ്ങളുടെ അത്താണി ആയിരുന്ന  സംഘടിത ശക്തികളെ പോലും  ഉപയോഗിക്കാന്‍ ഇവര്‍ മിടുക്കന്മാരാണല്ലോ. )