2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

കലാകാരന്റെ വളര്‍ച്ചയും സമൂഹത്തിനെ പങ്കും

“കഠിന അദ്ധ്വാനത്തിലൂടെ കളരികളില്‍ പഠിച്ച് എല്ലാ  നിലക്കും നാന്നയി അരങ്ങില്‍ പ്രവര്‍ത്തിക്കാന്‍ കഴിവു സിദ്ധിച്ച എത്ര മികച്ച കലാകാരന്‍ ആയാലും തന്റെ കഴിവു പ്രകടിപ്പിക്കാന്‍ വേണ്ടത്ര വേദികള്‍ കിട്ടുമ്പോഴാണു ആ കലാകാരനു വളരുവാന്‍ കഴിയുന്നത്.”ഗോപിആശാന്റെ ഉല്‍ഘാടന പ്രസ്മ്ഗത്തിലെ ഒരു ഭാഗത്തിന്റെ ചുരുക്കം ഇങ്ങനെ ആയിരുന്നു. ഇന്നത്തെ പുതിയ തലമുറക്കു വേദികള്‍ കിട്റ്റുന്നതിനേക്കാള്‍ കഷ്ടപ്പാട്ആയിരുന്നു മുമ്പ് എന
്നും അദ്ദേഹം ഓര്‍മ്മിച്ചു. ”ഈ പ്രസംഗത്തിലെ ഈ ഭാഗത്തിലെ ആശയത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്കുണ്ടായ ഒരു സംശയവും അതു തന്നെ ആണു. കഥകളി പഠിച്ച് പുറത്തിറങ്ങുന്ന ഏറ്റവും കഴിവുറ്റ തുടക്കക്കാരനായ ഒരു കലാകാരനു വേദി ലഭിക്കാനുള്ള എന്തു സാധ്യത ആണു ഇന്നു കഥകളി ലോകത്തുള്ളത്? അതിനുള്ള എന്തെങ്കിലും പരിശീലനം പഠനകാലത്ത് അവര്‍ക്കു ലഭിക്കാറുണ്ടോ(ഒരു വിഡ്ധി ചോദ്യമെന്നു കരുതിയേക്കാം-മറ്റു പലമേഖലകളിലും പുബ്ലിക് റിലേഷന്‍സ് ,തുടങ്ങി ബാഹ്യലോകവുമായി പയറ്റി നില്‍ക്കാനുള്ള ചില സ്റ്റ്രാറ്റജികള്‍ അവരുടെ സിലബസ്സിന്റെ ഭാഗമായി ഉള്‍പ്പെടുത്താറുണ്ടെന്നു കേട്ടിട്ടുണ്ട് )അതു പോലെ കഥകളി ആസ്വാദക സമൂഹത്തിന്റെ ഭാഗത്തു നിന്നു ഈ പുതിയ കലാകരമാറ്ക്കായി എത്രമാത്രം പ്രാധാന്യം നല്‍കാറുണ്ട്.അരങ്ങ ,തിരനോട്ടം എന്നിവ പോലുള്ള സംഘടനകളോ,പരിപാടികളോ ഈ മേഖലയില്‍ ചെയ്യുന്ന സേവനങ്ങള്‍ വലുതു തന്നെ അണു. എങ്കിലും..ഇനിയും ഇത്തരം പുതിയ ചിന്തകളും പ്രവറ്ത്തനങ്ങലും ആവശ്യമല്ലേ..?ഒരു കലാകാരന്‍ എങ്ങിനെ ആണു പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്/ അഥവാ ആ കലാകാരന്‍ എങ്ങിനെ ആണു മുഖ്യധാരയില്‍ എത്തുന്നത് എന്നതു
തന്നെ ആണു എന്റെ സംശയം                                                                                                                                                          

.#
ഓരോ കലാരൂപതിനും അതിന്റേതായ ആസ്വാദകര് ഉണ്ട്. ചിലതിനു ആസ്വാദകര് ഒരുപാടു ഉണ്ടായിരിക്കാം . ചിലതിനു വളരെ കുറവും . എന്ന് വച്ച ആസ്വാദകര് കൂടുതല് ഉള്ളതെല്ലാം നല്ലത് എന്നോ മറ്റുള്ളവ മോശം എന്നോ വിധി പറയുന്നത് ബാലിശം മാത്രം .ജനകീയതയുടെ കാര്യവും ഇങ്ങനെ തന്നെ.ഏളുപ്പത്തില് ജനഹ്രുദയത്തില് എത്തുന്നതിനെ വേണമെങ്കില് ജനകീയം എന്നു വിശേഷിപ്പിക്കാം . ആ അര്ത്ഥത്തില് നോക്കിയാല് കഥകളിയും കൂറ്റിയാട്ടവും ഒന്നും ജനകീയമല്ല എന്നു പറയാം. അങ്ങനെ ജനങ്ങള്ക്കു എന്തെങ്കിലും സന്ദേശം കൊടുക്കാനോ എല്ലാവരേയും രസിപ്പികാനോ ഉദ്ദേശിച്ച് ഉണ്ടാക്കിയതല്ല ഈ കലാരൂപങ്ങള്. അതിനെ ആഴത്തില് അറിയാന് ഇനിയും ഏറെ എന്ന തരത്തില് ആ കലയെ ആസ്വദിക്കന് ശ്രമിക്കുന്നവര്ക്ക് ആസ്വാദനത്തിന്റേതായ വിവിധ തലങ്ങള് ഉള്ച്ചേര്ത്ത് രൂപപ്പെട്ട ഈ കല “ആര്ക്കും ഒന്നും മനസ്സിലാവില്ല,ജനകീയമാക്കണം എന്ന മുറവിളി പലപ്പോഴും കേള്ക്കാറൂണ്ട്”എനിക്കു മനസ്സിലക്കാന് ക്ഷമയില്ല.“അതുകൊണ്ട് അതു മോശം അതിനെ ഊടച്ചു വാര്ക്കണം ”എന്ന സ്വാര്ത്ഥചിന്ത മാത്രമാണു അതിനു പിന്നില്.(ഞാന് കാണില്ല എന്നു പോലുമല്ല ചിന്തിക്കുന്നത്. )ഇതൊക്കെ ആയിട്ടും ആ കലക്ക് ആസ്വാദകരുടെ എണ്ണത്തില് കുറവൊന്നും വന്നിട്ടില്ല എന്നോര്ക്കണം.മാരി നില്ക്കുന്ന പലരും ഇതിനെ ആര്ക്കും മനസ്സിലാവാത്ത കല എന്ന മുന്വിധിയില് മാറി നില്ക്കുന്നവരാണു.മറ്റു കലകള് ..എന്തിനു ഭരത നാട്യമോ മോഹിനിയാട്ടമോ പഞ്ചവാദ്യമോ ആസ്വദിക്കുന്ന എല്ലാവരും അതിനെ ഒരേ വിധം മനസ്സിലാക്കി ആണോ. അതു പോലെ അലപം കൂടി ക്ഷമയും ശ്രദ്ധയും ഉണ്ടായാല് കഥകളിക്കും നമുക്ക് നമ്മുടേതായ ഒരു ആസ്വാദന തലം ഉണ്ടാക്കാനും അതിന്റെ വിവിധ തലങ്ങളിലേക്കു ഉയരുവാനും കഴിയും . അതിനു ആദ്യം വേണ്ടത് മുന്വിധികള് മാട്ടി വക്കുക ആണു.നമ്മുടെ സാംസ്കാരിക പശ്ചാത്തലവും ആയി ഒരു ബന്ധവും ഇല്ലാത്ത വിദേശിക്ക് അഞ്ചോ ആറോ മാസത്തെ സന്ദര്ശനം കൊണ്ട് അവന്റേതായ ഒരു ആസ്വാദന തലം ഉണ്ടാക്കന് കഴുയുമെങ്കില് നമുക്ക് അതു പറ്റില്ല എന്നതുവെറും ശാഠ്യമല്ലാതെ മറ്റെന്താണു. ഇത്രയും പറഞ്ഞത് കഥകളിക്ക് അതിന്റേതായ നിലക്കു ആസ്വാദകരുടെ എണ്ണത്തില് ഒരു ക്ലിപ്തത ഉണ്ട്. ക്ലാസ്സിക്കല് കല്കള്ക്കു പലതിനും ഇതു ബാധകം ആണു.അതിനേ ഗാനമേളയോടോ സിനിമറ്റിക് ഡാന്സിനോടൊ താരതമ്യം ചെയ്ത് ജനകീയമല്ല ജനകീയമാക്കൂ എന്നെല്ലാം പറയുന്നതി അറ്ത്ഥമില്ല. ഈ തലത്തില് നിന്നു കൊണ്ട് വേണം മുകളില് ഉയര്ത്തിയ സംശയത്തെ കാണാന്.അതിങ്ങനെ മാറ്റാം. “ആസ്വാദകരുടെ എണ്ണത്തില് ക്ലിപ്തത ഉള്ള കലാരൂപം എന്നനിലയില്നോക്കുമ്പോള് തന്നെ അവര്ക്കിടയില് ഒരു കലാകാരന് എങ്ങിനെ ആണു പാര്ശ്വവല്ക്കരിക്കപ്പെടുന്നത്/ അഥവാ ആ കലാകാരന് എങ്ങിനെ ആണു മുഖ്യധാരയില് എത്തുന്നത് എന്നതു തന്നെ ആണു എന്റെ സംശയം””                                                                                                  .#ആസ്വാദകര് ഇല്ലെങ്കില് കലയുംകലാകാരനും ഇല്ലെന്നതു സത്യം .എന്നാല് കലകാര്ന്റെ വളര്ച്ച ആസ്വാദകനെ ആശ്രയിച്ചൂഉ കൂടി ആണെങ്കിലും യഥാര്ഥത്തില് അസ്വാദകന് കേവലം ആസ്വദിക്കുന്നിച്ചു പോകുന്നു എന്നതിലപ്പുറം കലകാരനെ വള്ര്ത്തുക എന്നത് ആസ്വാദകന്റെ കടമയാണെന്നൊക്കെ ചിന്തിക്കാറുണ്ടോ. അങ്ങനെ ചിന്തിക്കേണ്ടതിന്റെ ആവശ്യവും ഇല്ല എന്നതല്ലേ സത്യം . അപ്പോള് കലാകാരനെ വളര്ത്തേണ്ടത് ആ കലാകാരന് തന്നെ ആണു.എന്നെ വളര്ത്തിയത് ഈ നാട്ടുകാരാണ് എന്നു വളര്ന്ന കലാകാരനു സ്വയം വിനയത്തിന്റെ ഭാഷയില് പറയാം എന്നു മാത്രം