2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഗിന്നസ് ബുക്കുകള്‍":അപ്രിയ സത്യങ്ങ്ങ്ങള്‍

അപ്രിയ സത്യങ്ങ്ങ്ങള്‍ ഒരിക്കലും പറയരുത് എന്നാണല്ലോ .......ഇവിടെ എന്റെ സുഹ്രത്ത് ഹരിഗോവിന്ദന്‍ ഒരു അപ്രിയ സത്യം ആണ് പറഞ്ഞിരിക്കുന്നത്. അത് ലൈക് ചെയ്യുന്ന ഞാനും ആ അപ്രിയ സത്യം പറഞ്ജ്ഞാതിനു തുല്യം.

കലാരൂപങ്ങളുപയോഗിച്ചുള്ള ഗിന്നസ് പ്രകടനങ്ങള്‍ നിരോധിയ്ക്കണം - ഞെരളത്ത് ഹരിഗോവിന്ദന്‍

Posted on : 25-Aug-2012

varthalokamഅങ്ങാടിപ്പുറംഃ കലാരംഗത്ത് മോശമായ മാതൃകകള്‍ സൃഷ്ടിച്ചുവരുന്നതും കലാരൂപത്തിനോ കലാലോകത്തിനോ സമൂഹത്തിനോ യാതൊരു ഗുണവും ചെയ്യാത്തതുമായ ഗിന്നസ് പ്രകടനങ്ങള്‍ നിരോധിയ്ക്കാന്‍ ജനങ്ങളും സര്‍ക്കാറും വേണ്ടതു ചെയ്യണമെന്ന് പ്രശസ്ത സാംസ്കാരികപ്രവര്‍ത്തകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ ആവശ്യപ്പെട്ടു. അടിസ്ഥാനപരമായിത്തന്നെ സാത്വിക ലക്ഷ്യങ്ങളുള്ള കലാരൂപങ്ങള്‍ മറ്റൊരാളെ തോല്‍പിയ്ക്കുവാനോ മറികടക്കുവാനോ ഉള്ള ഉപാധിയല്ലെന്നും കലാരംഗത്ത് സ്വാഭാവികപ്രകടനങ്ങളാല്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമില്ലാത്തവരാണ് ഇത്തരം കോമാളിത്തങ്ങളിലൂടെ ശ്രദ്ധനേടാന്‍ ശ്രമിച്ചുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം പ്രകടനങ്ങള്‍ക്ക് സര്‍ക്കാര്‍ പുരസ്കാരങ്ങള്‍പോലും വാങ്ങിയെടുത്ത മുതിന്ന കലാപ്രവര്‍ത്തകര്‍ ബുദ്ധിശൂന്യമായ പിന്തുണകള്‍ നല്‍കിവരുന്നതും പുനരാലോചിയ്ക്കണം. കലാരംഗത്തെ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിയ്ക്കാനേ ഇത്തരം പ്രകടനങ്ങള്‍ കാരണമാവൂ. സത്യസന്ധവും സ്വാഭാവികവുമായി വര്‍ഷങ്ങളോളം കലോപാസന ചെയ്തവര്‍ക്ക് ലഭിയ്ക്കേണ്ടുന്ന അവസരവും ശ്രദ്ധയും ഇത്തരം വങ്കത്തരങ്ങള്‍ കാട്ടുന്നവര്‍ക്ക് നല്‍കും വിധം സമൂഹത്തെ തെറ്റിദ്ധരിപ്പിയ്ക്കാനും കലാരൂപങ്ങളുപയോഗിച്ചുള്ള ഗിന്നസ് പ്രകടനങ്ങള്‍ കാരണമാവുന്നു - ഹരിഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
വിശപ്പുമാറാനായി ഉപയോഗിയ്ക്കേണ്ട ഭക്ഷണത്തെ തീറ്റമല്‍സരത്തിനുപയോഗിയ്ക്കും പോലുള്ള ഒരു വഷളത്തരത്തിനാണു വലിയൊരു കൂട്ടം ആളുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും കൂട്ടുനിന്നുവരുന്നത്. ചെയ്യുന്നവരെങ്കിലും മനസ്സു മറന്ന് ആസ്വദിക്കേണ്ടതാണ് കല. എങ്ങനെയെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്ന വിചാരത്തോടെയാണ് ഗിന്നസ് പ്രകടനക്കാര്‍ ഇതില്‍ ഏര്‍പ്പെടുന്നത് എന്നതാണ് ഏറ്റവും വലിയ കോമാളിത്തം. കൂടുതല്‍ നേരം, കൂടുതല്‍ ആളുകള്‍ എന്നിങ്ങനെ ചെയ്യുമ്പോഴല്ല, മറിച്ച് കൂടുതല്‍ ആകര്‍ഷണീയവും പുതുമയാര്‍ന്ന ഭാവനകളാലും ചെയ്യുമ്പോഴാണ് കലാരൂപങ്ങള്‍ മികവുറ്റതും കലാപ്രവര്‍ത്തകര്‍ ശേഷിയുള്ളവരും ആകുന്നത് - അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രകടനങ്ങളിലൂടെ എന്തെങ്കിലുമൊരു ജീവകാരുണ്യ പ്രവര്‍ത്തനമെങ്കിലും ലക്ഷ്യം വെയ്ക്കാന്‍ കഴിയാതെയുള്ള ഇത്തരം ധൂര്‍ത്തുകള്‍ക്ക് ആലോചനകൂടാതെയുള്ള പിന്തുണനല്‍കുന്നവര്‍ വലിയൊരു ദുരന്തത്തിനാണ് കൂട്ടുനില്‍ക്കുന്നത് എന്നോര്‍മ വേണം. എപ്പോള്‍ വേണമെങ്കിലും തോല്‍പിയ്ക്കപ്പെടാവുന്നവരാണ് ഓരോ ഗിന്നസ് പ്രകടനക്കാരും. മാത്രമല്ല "ലിംക" എന്നത് ഒരു സ്വകാര്യ കച്ചവട സ്ഥാപനമാണ്. ഇത്തരം കച്ചവടക്കാരുടെ പ്രചാരകാരായി അധ:പതിയ്ക്കാന്‍ ഇനിയും കലാപ്രവര്‍ത്തകര്‍ വിലപ്പെട്ട സമയവും ധനവും ബുദ്ധിയും ചെലവിടരുതെന്നാണ് തന്റെ താഴ്മയായ അപേക്ഷയെന്നും ഹരിഗോവിന്ദന്‍ പറയുന്നു.
100മണിക്കൂര്‍ മലത്തിനകത്തു കിടന്നാലും ഇടം നേടാവുന്ന ഒരു സംവിധാനമാണ് ഗിന്നസ് ബുക്കുകള്‍. അതിനായി കലാരൂപങ്ങളെ പരിഹാസ്യമാക്കരുത്. വ്യക്തികള്‍ക്കല്ലാതെ കലാരൂപങ്ങള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ യാതൊരു മഹത്വവും ഇതു നല്‍കുന്നില്ല. പുതിയ കൂട്ടിച്ചേര്‍ക്കലുകളും മറ്റ് പരീക്ഷണങ്ങളും നടത്തി നിലവിലുള്ള കലകളെ സജീവമാക്കുകയും മറ്റും ചെയ്ത് സമൂഹത്തിന് ശാന്തിയും സമാധാനവും നല്‍കാനാണ് കലാരൂപങ്ങള്‍ ഉപയോഗിയ്ക്കേണ്ടതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ഇവിടെ ഹരിഗോവിന്ദന്‍ പെരിങ്ങോടെ സ്കുളിനെ ഉദ്ടെസിച്ച്ചു മാത്രമല്ല പറഞ്ജ്ഞാത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സ്കുള്‍ ആയ പെരിങ്ങോട് സ്കുളിന്റെ കിഴില്‍ ഉള്ള പഞ്ചവാദ്യ സംഘം നിത്യേന ഉള്ള നിരന്തര സാധനയിലുറെ പഞ്ചവാദ്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരാനു എന്ന് ഏവര്‍ക്കും അറിയാവുന്ന സത്യം ആണ്. മുപ്പതിലേറെ വര്ഷം ആയി സംസ്ഥാന കലോത്സവ വേദികളില്‍ എതിരില്ലാത്ത വിജയത്ത്തിനുടമ ആയ സംഘം കേരളത്തില്‍ ഉടനീളവും വിദേശ രാജ്യങ്ങങ്ങളില്‍ പോലും പരിപാടികള്‍ അവതരിപ്പിച്ച് ആസ്വാദകരുടെ പ്രശംസക്ക് പാത്രമായതാണ്. ഈ വിദ്യാലയത്തിലെ മുന്‍ അധ്യാപകരായ കെ.എം. എസ്‌ നമ്പൂതിരിപ്പാട്,പി.ഗോപാലന്‍ നായര്‍ എന്നിവരുടെ ശ്രമഫലമായി രൂപം കൊണ്ട സംഘം നാട്ടുകാരുടെയും കലസ്നേഹികലുറെയും സഹായത്താല്‍ ആണ് ഈ ഉയരത്തില്‍ എത്തിയത് .സ്വന്തമായ ഒരു വിലാസത്തില്‍ അറിയപ്പെടുന്നതിനു പോലും പ്രാധാന്യം നല്‍കാതെ പെരിങ്ങോട് സ്കൂള്‍ പഞ്ചവാദ്യ സംഘത്തിലെ കലാകാരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച -ഇതിലെ ഓരോ കലാകാരനും ആ കുട്ടായ്മക്ക് നല്‍കുന്ന ത്യാഗ പൂര്‍ണമായ സേവനം തന്നെ ആണ് സംഘത്തിന്റെ വളര്‍ച്ചക്കും നില നില്പിനും എന്നും തുണ ആയിട്ടുള്ളത്.
ഈ വര്ഷം സതാബ്ടി ആഘോഷിക്കുന്ന സ്കുളിന്റെ പ്രധാന മികവായ പഞ്ച വാദ്യ സംഘത്തെ മുന്‍ നിര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് മാറ്റ്  കൂട്ടുക എന്ന ആശയം വളരെ വൈകി ഉദിച്ച ഒരു ബുദ്ധി ആയിരുന്നെങ്കിലും  ജനപ്രിതിയും  പ്രസസ്തിയും കൂട്ടാന്‍ വളരെ ഏറെ അത് സഹായകം ആയി. പത്മശ്രീ മട്ടന്നൂര്‍ സങ്കരന്‍ കുട്ടി ഉള്‍പ്പെടെ വാദ്യ രംഗത്തെ അതികായന്‍ മാരുടെ സഹായവും,നിര്ടെഷങ്ങ്ങ്ങളും സാന്നിധ്യവും അതിനു ഏറെ സഹായകം ആയി. നല്ലതിനെ എല്ലാം പിന്തുണയ്ക്കുന്ന മാനേജ് മെന്റ്ഇനെറെയു സഹകരണം ഇക്കാര്യത്തില്‍ ലഭിച്ചു. അങ്ങ്ങ്ങനെയാണ് ഈ സ്കൂളില്‍ നിന്ന് പല കാലങ്ങളില്‍ ആയി പഠിച്ചു പോയ (ഇന്നും വാദ്യമെഘലയില്‍ തുടരുന്നവരും അല്ലാത്തവരും )മുന്നൂറൊന്നു കലാകാരന്മാരെ അണിനിരത്തി മൂന്നര മണിക്കൂര്‍ നീളുന്ന കലപ്രകടനത്തിലൂറെ ലിംകാ ബുക്ക്‌ ഓഫ് റെക്കൊട്സില്‍ എത്തുവാനയത്. എത്രയോ ദിവസത്തെ രിഹെഴ്സലിനെ തുടര്‍ന്നു നടത്തിയ പരിപാടി നല്ല നിലവാരം പുലര്‍ത്തി എന്ന് ആസ്വാദകര്‍ വിലയിരുത്തുന്നു.
കേവലം ഗിന്നസിനായി തുടങ്ങ്ങ്ങിയ പരിപാടി ആയിരുന്നില്ല എന്ന് സൂചിപ്പിക്കാനാണ് ഇത്രയും  പറഞ്ഞത് . അങ്ങ്ങ്ങനെ ഒക്കെ വന്നു ഭാവിച്ചു.എന്ന് പറയുമ്പോഴും "100മണിക്കൂര്‍ മലത്തിനകത്തു കിടന്നാലും ഇടം നേടാവുന്ന ഒരു സംവിധാനമാണ് ഗിന്നസ് ബുക്കുകള്‍". അതിനായി കലാരൂപങ്ങളെ പരിഹാസ്യമാക്കരുത്".എന്ന  ഹരിഗോവിന്ദന്റെ വാര്‍ത്ത എനിക്ക് ലൈക് ചെയ്യാതിരിക്കാന്‍ വയ്യ.കാരണം കലയെ ഒരു ദൈവിക നിധിയായി കണ്ട്‌ ആത്മ സമര്‍പ്പനത്തിലൂറെ ആണ് ഒരു നല്ല കലാകാരന്റെ വളര്ച്ച . എന്നാല്‍ തന്റെ പരിമിതികളെ മറച്ചു വക്കാനും ,സഹജീവികളോട് മത്സരിക്കാനും വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്തവരായ ചില കലാകാരന്‍മാര്‍ എത്ര തരം താഴ്ന്ന പ്രവര്‍ത്തിയിലൂടെയും തന്റെ തല പൊക്കി പിടിക്കാനും അസ്തിത്വംഉറപ്പിക്കാനും ശ്രമിക്കുന്നു.കലാകാരനെ ചൂഷണം ചെയ്തു ധനവും പ്രസസ്തിയും ചുളുവില്‍ സമ്പാദിക്കുന്ന ആസ്വാടകരെന്നു നടിക്കുന്നവരുറെയും സംഘാടകരുടെയും എണ്ണം പെരുകി വരുന്നു.ഏത് നാടും അതില്‍ നിന്ന് വ്യത്യസ്തം അല്ല .നല്ല കലയെയും കലാകാരന്മാരെയും ആരെങ്കിലും എന്നെങ്കിലും തിരിച്ചറിയും എന്ന് നമുക്ക് ആശിക്കാം .ചൂഷകരായ സംഘാടകരെ/ആസ്വാടകരെന്നു നടിക്കുന്നവരുറെതിരിച്ചറിയാനും നമുക്ക് കഴിയട്ടെ എന്ന്