2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

നിലാവില്‍ ടോര്‍ച്ചടിക്കുന്നവര്‍ അഥവാ ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്നവര്‍

 ഞാന്‍ ബസ്സില്‍ വരുമ്പോള്‍ കേട്ടു..’ഹായ് ഐവ എന്തുഭംഗി ...”കൊഞ്ചി ക്കൊണ്ടുള്ള ആ വാക്കു കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.കാഴ്ചയില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ആണെന്നു തോന്നി. റോഡ് വക്കത്തെ വില്പനക്കാരന്റെ കയ്യില്‍ വിലപനക്കു വച്ച പല നിറമുള്ള പ്ലാസ്റ്റിക് പൂക്കള്‍ ആണു അവളെ കൊണ്ട് ഇത്ര ആവേശത്തില്‍ പറഞ്ഞത്.ഞാനാണെങ്കില്‍ തലേദിവസം മൂന്നിലെ മലയാളത്തില്‍ റോഷന്‍ നിലാവുള്ള രാത്രിയില്‍ കണ്ട കാഴ്ച്ചകള്‍ എന്ന പ്രവത്തനം കൊടുത്തതിന്റെ ഒരു നിരാശയിലായിരുന്നു. തൊട്ട് അടുത്ത ദിവസങ്ങളില്‍ ഭുമിയെ മനോഹരമാക്കുന്ന കാഴ്ച്ചകള്‍ (മണ്ണും മലയും)അവതരിപ്പിച്ചുതും എതാണ്ട് ഇങ്ങനെ തന്നെ. (നിലാവു കാണാനവസരം ഉറപ്പാക്കിയിട്ടു കൂടി നേരത്തെ ഞാന്‍ പറഞ്ഞ കുട്ടി ആപ്ലാസ്റ്റിക് പൂക്കളെ ആസ്വദിച്ച പോലെ ഒരു കുട്ടി പോലും മനസ്സില്‍ തട്ടി നിലാവിനെയോ,പൂമ്പാറ്റയേയോ ഉദയ സൂര്യനേയോ ആസ്വദിക്കുന്നില്ല എന്നെനിക്കു തോന്നി.എങ്ക്കു തോന്നുന്നത് ആസ്വാദനം ഉള്‍പ്പേടെ പല കാര്യങ്ങളിലും അധ്യാപകരായ നാം നേടേണ്ട് ലക്ഷ്യത്തെ കുറിച്ചു മാത്രം ആണു ചിന്തിക്കുന്നത് .അതിനു കുട്ടിയുടെ മാനസിക തലത്തില്‍ നിന്നു തുടങ്ങുന്നതിനു പകരം  അധ്യാപകന്റെ മാനസിക തലത്തില്‍ നിന്ന് തുടങ്ങി...”നോക്കൂ,കുട്ടികളെ എന്തു മനോഹരമാണു ഈ പാലു പോലത്തെ നിലാവു....രത്നക്കല്ലു പതിച്ച നീലവാനം നോക്കൂ,...”ന്ന തരത്തില്‍ സ്വന്തം ആസ്വാദനം-പലപ്പോഴും അധ്യാപകന്‍ പോലും സ്വയം ആസ്വദിച്ചാണോ ഇതു പറയുന്നത് എന്നു സംശയമുണ്ട്,അവര്‍ എവിടെയോ കേട്ട കവി സങ്കല്പങ്ങള്‍- യാന്ത്രികമായി വിളമ്പുകയാണു.പിന്നെ എങ്ങനെ കുട്ടികളില്‍ ഒരു ആസ്വാദനം സാധ്യമാകു.ചുറ്റൂം കാണുന്ന ഓരോ വസ്തുവും അവന്റെ ശ്രധയില്‍കൊണ്ട് വരികയും അതിനെ കുറിച്ച് അവന്റെ തോന്നലുകള്‍ എന്താണെന്നു കണ്ടെത്താനും പലരുടേയും തോന്നലുകള്‍ കേട്റ്റു താരതമ്യത്തിനും പുതിയ ചിന്തകള്‍ക്കും അവസരം നല്‍കുകയും ആണു ചെറിയ ക്ലാസ്സില്‍ ചേയ്യേണ്ടത് എന്നാണു എന്റെ അനുഭവം . ഇതിനു പകരം ഒരു ഭാഷാ അസ്വാദന പ്രസംഗം ഒക്കെ നടത്തി നാം പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ കൊല്ലുന്നു.പ്ലാസ്റ്റിക് പൂക്കളെ നോക്കി ഹായ് എന്നു പറഞ്ഞ ആ പെണ്‍കുട്ടിയെപോലെ ഓരോ കുട്ടിയുടേയും മനസ്സറിഞ്ഞ് അവര്‍ക്ക് ഹായ് എന്നു പറയുവാന്‍ അവസരം ഒരുക്കുക ആണു നാം ചെയ്യേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ