2012, മാർച്ച് 12, തിങ്കളാഴ്‌ച

അദ്ധ്യാപകര്‍ക്കും പരീക്ഷാ പനി.

ഇനി മുതല്‍ അദ്ധ്യാപകര്‍ക്കും പരീക്ഷാ പനി. ടി.ടി.സി.യോ ബി.എഡോ കഴിഞ്ഞു ജോലിക്കു കാത്തിരിക്കുന്നവര്‍ മാത്രമല്ല, വര്‍ഷങ്ങളായി സര്‍വീസിലുള്ള അദ്ധ്യാപകരും ഈ പരീക്ഷ അഞ്ചു വര്‍ഷത്തിനകം പാസ്സാകണം എന്നാണ്‍ അറിയുവാന്‍ കഴിയുന്നത്. ഏതായാലും ഈ വിഷയം കേരള സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്കും വാദപ്രതിവാദങ്ങല്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴി ഒരുക്കും എന്ന കാര്യത്തില്‍ സംശയമില്ല്. ഞാന്‍ അംഗമായ അദ്ധ്യാപക സംഘടന ഇക്കാര്യത്തില്‍ എന്തു നിലപാട് എടുക്കുന്നു എന്ന് അറിയില്ല. അതു എന്തു തന്നെ ആയാലും ഞാന്‍ ആ നിലപാടിനൊപ്പം നില്‍ക്കും. എന്നാലും ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ നില്പാട് വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ.
സാധാരണ ഏതു പുതിയ നിയമം വരുമ്പോഴും നിലവില്‍ ഉള്ളവറ്ക്കു ഇളവു അനുവദിക്കുക പതിവാണു.എന്നാല്‍ ഇക്കാര്യത്തില്‍ ആ ഇളവു അനുവദിക്കേണ്ടതില്ല എന്നാണു തോന്നുന്നതു.കാരണം ജോലിയില്‍ ചേരുന്നതിനു മുമ്പ് ഉള്ള വിദ്യാഭ്യാസ യോഗ്യത ഒഴികെ മറ്റു അധികമായ ഒരു യോഗ്യതയും നേടണം എന്നു അനുശാസിക്കാത്ത് ഒരു വിഭാഗമാണ്‍ അധ്യാപകസമൂഹം.ചുരുക്കം ചില അധ്യാപകര്‍ സ്വന്തം താല്പര്യത്തില്‍ ഉപരി പഠനം നടത്തുന്നതു ഒഴിച്ചാല്‍ നമ്മള്‍ ഒന്നും പിന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല എന്ന വാദം ശക്തമാണു.കാലാകാലങ്ങളില്‍ ലഭിക്കുന്ന പരിശീലനങ്ങളൊ എന്നു ചോദിക്കും. ശരിയാണു ആ പരിശീലനങ്ങളിലൂടെ നമ്മളില്‍ നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. എങ്കിലും നമ്മുടെ കഴിവു സ്വയം ബോധ്യപ്പെടുന്നതിനും,മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുന്നതിനും ഇത്തരം ചില മൂല്യനിറ്ണ്ണയം സഹായിക്കും.പ്ക്ഷെ ഇതു ചിലറ്ക്കെതിരെ വൈരാഗ്യം തീറ്ക്കാനുള്ള ഉപാധിയാകി മാറ്റുകയോ,മറ്റു വിധത്തില്‍ ദുരുപയൊഗം ചെയ്യുകയൊ ചെയ്യാതിരിക്കാനുള്ള മുന്‍ കരുതലും ആവശ്യമാണു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തെ കുറിച്ചു ഒരു വ്യ്ക്തമായ ധാരണ ലഭിക്കും എന്നു നമുക്കു പ്രതീക്ഷിക്കാം