2012, ജൂൺ 23, ശനിയാഴ്‌ച

ആഘോഷങ്ങത്തിരക്കില്‍ ജീവിക്കാന്‍ മറക്കുന്നുവോ!

ആഘോഷങ്ങള്‍ക്ക് ജീവിതത്തില്‍ അഭേദ്യമായ സ്ഥാനമാണുള്ളത്. ഓണം .വിഷ്,തിരുവാതിര,ബക്രീദ്,ക്രിസ്തുമസ്,ജന്മദിനം ...അങ്ങനെ എല്ലാം എല്ലാം ആഘോഷം.ഈ ആഘോഷം കൊണ്ട് മാത്രം കുത്തുപാള എടുക്കുന്നവരും കുറവല്ല.ആഘോഷം വേണ്ട എന്നല്ലദൈനന്തിനകര്യങ്ങള്‍ക്കു കൂടി മുടക്കം സംഭവിക്കുന്ന തരത്തില്‍ ഉള്ള ആഘോഷങ്ങള്‍ഗുണത്തെക്കാള്‍ ഏരെ ദോഷം ചെയ്യുന്നു.                      .ഇതിനു സമാ‍നമായ അവസ്ഥയാനു ഇന്നു വിദ്യാലയങ്ങളില്‍ അരങ്ങേറുന്നത്.ഒരു വര്‍ഷം തല കുത്തി നിന്നാലും പഠിപ്പിച്ചു തീര്‍ക്കാന്‍ കഴിയാത്ത് അത്ര പ്രവര്‍ത്തനങ്ങല്‍ നമ്മുടെ സിലബസ്സിലുണ്ട്.അതിനിടെ കടന്നു വരുന്ന ദിനാചരണങ്ങളും ,കലാകായിക മേളകളും വേറെ.സമര്‍ത്ഥമായ ആസൂത്രണത്തിലൂടെ ഒരു പരിധി വരെ ദിനാചരണങ്ങളും പാഠഭാഗത്തെ പ്രവര്‍ത്തനങ്ങളും കൊണ്ടു പോകാം .എന്നാല്‍ അതിനിടക്കാണു പി ഇസി വഴി പ്രത്യേക പ്രൊജെക്റ്റ് എന്താണെന്നു ചോദ്യം വരിക. എതെങ്കിലും അധ്യാപകന്റെ തലയില്‍ അപ്പോള്‍ തൊന്നുന്ന ഒരു കാര്യം അങ്ങു തട്ടി മൂളിക്കും .പിന്നെ ചെരിപ്പിനു പാകത്തില്‍ കാല്‍ മുറിക്കും പോലെ എന്തെങ്കിലും ഒക്കെ നടത്തി കാണിക്കനുള്ള വ്യഗ്രത ആണു.പലപ്പോഴും പല മാസങ്ങളിലായി നടക്കുന്ന പല പരിപാടികള്‍ അതില്‍ വന്നു ചേരും. പിന്നെ അതിന്റെ സംഘാടനം ,നോട്ടീസ്,ഫ്ലെക്സ്,ഫണ്ടിങ്ങ്,റിപ്പോറ്ട്ട്,പത്രവാറ്ത്ത,ഫോട്ടോ,ഡോക്യുമെന്റേഷന്‍ ,..........ഇതിന്റെ ഒക്കെ പിന്നാലെ ആവും ഭൂരിഭാഗം അധ്യാപകരും.അതിനൊന്നും താല്പര്യമെടുക്കാത്തവര്‍ക്കാകട്ടെ ക്ലാസ്സുകള്‍ ക്ലബ് ചെയ്തതിന്റെ ഭാരം പറഞ്ഞ് നിഷ്ക്രിയരാകന്‍ ഒരു സുവര്‍ണ്ണാവസരവും കൈവരുന്നു. ചുരുക്കത്തില്‍ അടിസ്ഥാനപരമായി സ്കൂളില്‍ നടക്കണം എന്ന് ഉദ്ദേശിച്ച കാര്യങ്ങള്‍(എല്ലാ കുട്ടികള്‍ക്കും ഒരു പോലെ കിട്ടുന്ന.) പലതും നടക്കാതെ പോകുന്നു.പ്രത്യേക പ്രൊജെക്റ്റിന്റെ ഫലം കിട്ടുന്നത് മിക്കവാരും ഒരു ന്യൂനപക്ഷത്തിനു മാത്രം ആകും.                                                                                                .ഞങ്ങളുടെവിദ്യാലയത്തില്‍ കഴിഞ്ഞതിനു മുന്‍ വര്‍ഷം നറ്റപ്പിലാക്കിയ ദശപുഷ്പം ഇത്തരത്തില്‍ ഒന്നായിരുന്നു.ഭാഗ്യവശാല്‍ വിഭാവനം ചെയ്ത പത്തു പരിപാടി ആറായി ചുരുങ്ങി.പരിപാടികള്‍ ഒരു വിധം നന്നയി നടത്തി എങ്കിലും വളരെ കുറച്ചു പേര്‍ക്കായിരുന്നു അതില്‍ പങ്കാളിത്തം.പലതും തുടര്‍ പ്രവര്‍ത്തന സാധ്യത ഉള്ളതായിരുന്നു എങ്കിലും അതിനൊന്നും കഴിഞില്ല. എങ്കിലും ഫലമുണ്ടായി.ഹരിതവിദ്യാലയം അവാര്‍ഡ്,മികച്ച് പിടി എ ക്കുള്ള അവാറ്ഡ്,നല്ല മീഡിയ കവറേജ്(ഈ ആഴ്ചയിലെ മലയാള മനോരമയുടെ പാഠം  കോളത്തില്‍ ഞങളുടെ വിദ്യാലയമാണ്‍)എന്തെങ്കിലും പ്രത്യേകത ഉള്ളതാണല്ലോ ശ്രദ്ധിക്കപ്പെടുക .ഒരു എല്‍.പി സ്കൂള്‍ ആയിരുന്നിട്ടു കൂടി ,തൊട്ടടുത്തു തന്നെ ഹൈസ്കൂള്‍ ഉണ്ടായിട്ടു കൂടി ഞ്ങ്ങളുടെ നേത്ര് ത്വത്തിലാണു പഞ്ചായത്തിലെ ഹൈസ്കൂളിലെ ഉള്‍പ്പെടെ കുട്ടികളെ പങ്കെടുപ്പിച്ച് സിനിമ ക്യാമ്പ്സംഘടിപ്പിച്ചതും അതില്‍ സംസ്ഥാന തലത്തില്‍ നാലു അവാര്‍ഡുകള്‍ നേടി എടുത്തതും .അതേ പോലെ ഞങ്ങള്‍ തന്നെ നടത്തിയ പഞ്ചായത്ത് തല നാടക ക്യാമ്പിന്റെ ഉല്പന്നങ്ങളുടെ വീഡിയോ ഡോക്യുമെന്റേഷന്‍ ആ വര്‍ഷം സംസ്ഥാന തല അധ്യാപക പരിശീലനത്തിനു ഉപയോഗിച്ചുഎന്നതു ഞങ്ങള്‍ക്കു അഭിമാനമേകുന്നു. ഈ വര്‍ഷവും താളവുംഭാഷയും എന്നൊരു പ്രൊജെക്റ്റ് ഞങ്ങള്‍ തട്ടി മൂളിച്ചിട്ടുണ്ട്. എന്തൊക്കെ അതിന്റെ പേരില്‍ നടത്താം എന്നതിനെ കുറിച്ച് ഇപ്പോള്‍ ഒരു ചെറിയ ധാരണ പോലും ഞങ്ങള്‍ക്കില്ല.എങ്കിലും ചെയ്തു വരുമ്പോള്‍ അത് ഒരു വലിയ സംഭവം ആയി മാറും. വലിയ ഒരു അംഗീകാരം കാത്തു നില്‍ക്കുന്ന  ഹൈസ്കൂള്‍ പഞ്ചവാദ്യ സംഘവുമായി ഒരു ലിങ്ക് ഉണ്ടാക്കാനും അതു വഴി എല്‍ ,പി തലത്തിലും പഞ്ചവാദ്യവുമായി ബന്ധം സ്ഥാപിച്ചെടുക്കാനും ഈ പ്രോജെക്റ്റ് സഹായിക്കും. നേരത്തെ പറഞ്ഞ എല്ലാവറ്ക്കും നിശ്ചിതമായ കാര്യങ്ങള്‍ ലഭിച്ചു എന്നു ഉറപ്പു വരുത്താനുള്ള സമയം നഷ്ടപ്പെടുന്നു എന്ന ഖേദം മാറ്റി നിറുത്തിയാല്‍ നാടോടുമ്പോള്‍ നടുവെ അല്ല ഏറ്റവു വലിയ കുതിപ്പോടെ തന്നെ ഞങ്ങള്‍ ഓടുന്നു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു -അവയ്ക്കു ലഭിക്കുന്ന അംഗീകാരത്തിലും.പക്ഷെ നാടിന്റെ ഓട്ടത്തിന്റെ ഗതി എത്ര മാത്രം ശരിയാണെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നു.