2012, ജൂലൈ 30, തിങ്കളാഴ്‌ച

ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ മാത്രമോ വിദ്യാര്‍ത്ഥി ജീവിതം

രക്ഷിതാവിന്റെ അഭിപ്രായ ശേഖര്‍ണത്തിന്റെ ഭാഗമായി ഞങ്ങള്‍ കൊടുത്ത ഒരു ഫോര്‍മാറ്റില്‍ നോക്കൂ “ഹോം വര്‍ക്കുകള്‍ കുറയ്ക്കുക..ക്ലാസ്സില്‍ വിജ്ഞാനം നേടുന്നതിനു അവസരം നല്‍കുക” ഇങ്ങനെ പറയാന്‍ എത്ര രക്ഷിതാക്കള്‍ ഇന്നു ആര്‍ജ്ജവം കാണിക്കാറുണ്ട്?..ഇംഗ്ലീഷ് മീഡിയ ജ്വരം വന്നതിനു ശേഷം ആണെന്നു തോന്നുന്നു നമ്മുടെ കുട്ടികള്‍ക്ക് എത്ര ഹോം വര്‍ക്ക് നല്‍കിയാലും രക്ഷിതാക്കള്‍ക്കു ത്ര്പ്തി വരുന്നില്ല.10 മണി മുതല്‍ നാലു മണി വരെ ക്ലാസ്സിലെ ഇരിപ്പിടത്തില്‍ ഒതുങ്ങി ഇരിക്കേണ്ടി വരുന്ന കുട്ടിക്കു ഒന്നു കയ്യും കാലും അനക്കാനോ.അല്പം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ശ്വസിക്കാനോ അവസരം നല്‍കാതെ അവനെ പുസ്തകങ്ങളില്‍ മാത്രം തളച്ചിട്ടാല്‍ മാത്രമെ ഇവര്‍ക്കു ത്രുപ്തി വരൂ.പിന്നെ പാതിര വരെയും കാലത്തു നേരത്തെ ഉണറ്ന്നു സ്കൂളില്‍ പോകും വരേയും കുത്തി ഇരുന്ന് ആണു ഒരു വിധത്തില്‍ അതു തീര്‍ക്കുന്നത്. എന്നാല്‍ ഈ എഴുത്തിനു അപ്പുറം ചില പതിപ്പു നിര്‍മ്മാണം ,സറ്വേ തുടങ്ങി കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനത്തിനുള്ള സാദ്ധ്യതകള്‍ ഈ രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം പഠനം അല്ല.“പോയി ഇരുന്ന് പഠിക്ക് “ എന്ന്പറഞ്ഞാല്‍ കുട്ടി അനുസരണയോടെ ഇരുന്നു എഴുതുന്ന തരം പകര്‍ത്തി എഴുത്തോ,ഇമ്പോസിഷന്‍ എഴുത്തോ ആണു ഇവര്‍ക്കു പഥ്യം. ഈ ഹോം വര്‍ക്കിനിടയില്‍ അവരെ സഹായിക്കാനോ അവര്‍ ചെയ്യുന്നതു എന്തെന്നു അറിയാനോ നമുക്ക് സമയം കിട്ടാറില്ല എന്നതു വാസ്തവം . അതിനുള്ള പ്രായശ്ചിത്തം ആയി അവനു ട്യൂഷന്‍ ഏര്‍പ്പാടാക്കി അവന്റെ സമയം ഒന്നു കൂടി കവര്‍ന്നെടുക്കും.ഈതിരക്കിനിടയില്‍ ജീവിതത്തില്‍ പഠിക്കേണ്ട അത്യാവശ്യ മൂല്യങ്ങളായ-കുടുംബാംഗാളുമായുള്ള ഇടപഴകലില്‍ നിന്നു പഠിക്കേണ്ട -സ്നേഹം സാഹോദര്യം,കുടുംബ ബന്ധം,ആതിഥേയത്വം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ അവനു നഷ്ടപ്പെടുന്നു.പഠനം എല്ലാം സ്കൂളില്‍ നടക്കട്ടെ.അതിനു വേണ്ട അത്യാവശ്യം സഹായം ഞങ്ങള്‍ ചെയ്യാം.രക്ഷിതാക്കള്‍ എന്ന രീതിയില്‍ ഞങ്ങളുടെ അടുത്ത് അവനെ കിട്ടുമ്പോള്‍ ആ കുറച്ചു സമയം എങ്കിലും   ജീവിതത്തിലെ ഒരു പാട് കാര്യങ്ങള്‍“ പഠിപ്പിക്കാതെ പഠിപ്പിക്കാനായി” ഞങ്ങള്‍ക്കു വിട്ടു തരണേ എന്നു ഓരോ രക്ഷിതാവും പറയുന്ന ഒരു നല്ല കാലത്തിനായി നമുക്ക് കാത്തിരിക്കാം.