2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

തുലാസ്സില്‍ തൂക്കുമ്പോള്‍ തൂക്കക്കട്ടി വേണ്ട എന്നാണോ



ജീവിച്ചിരിക്കുന്ന ഒരു കലാകാ‍രനെ അനുമൊദിക്കുമ്പോഴൊ ജീവിച്ചിരുന്ന കലകാരനെ അനുസ്മരിക്കുമ്പൊഴൊ പലപ്പോഴും നടത്തുന്ന ചില സ്ഥിരം പ്രയോഗങ്ങള്‍ ഉണ്ട്. യുഗപ്രഭാവന്‍, അതുല്യന്‍, അനുഗ്രുഹീതന്‍ ,മഹാനടന്‍,ഭാവഗായിക, ആചാര്യന്‍ , കലാനിധി, വരദാനം ... ഇങ്ങനെ ഏതാണ്ട് ആര്‍ക്കും ചേരാവുന്ന ചില പ്രയോഗങ്ങള്‍ കൊണ്ട് ആണു പലപ്പൊഴും നാം കലാകാരന്മാരെ വിശേഷിപ്പിക്കുക പതിവു, ലേഖനമായലും,അനുസ്മരണപ്രഭാഷണമായാലും കേട്ടു മടുത്ത ഇത്തരം പ്രയോഗങ്ങള്‍ക്കപ്പുറം കടന്നു ചെല്ലുന്നത് വളരെ വിരളമാണു. ഇനി മറ്റൊരു തരം വിലയിരുത്തല്‍ ഉണ്ട്. ഉദാഹരണമായി ടി വി ചാനലില്‍ ഒരു പ്രശസ്ത( ഇതും മേല്പറഞ്ഞ ഗനത്തിലെ വിശേഷണം തന്നെ) നര്‍ത്തകിയെ പ്രകീര്‍ത്തിക്കുന്ന ഒരു പരിപാടിയില്‍ മറ്റൊരുകലാകരന്‍ പറയുന്ന ഓരോ വക്യവും ഞാന്‍ ഞാന്‍ ഞാന്‍ എന്ന വാക്കിനാല്‍ ആണു തുടങ്ങുന്നത്. ഞാന്‍ ഇവരെ അങ്ങനെ ആക്കി,ഇങ്ങനെ ആക്കി എന്നമട്ടില്‍..( ഞാന്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു എന്നധ്വനി) മറ്റു ചിലരാകട്ടെ ഈ കലാകാരി/ കലാകാരന്‍ വള്രെ ദാരിദ്ര്യത്ത്ലായിരുന്നപ്പോള്‍ എന്റെ അടുത്തു നിന്നു 10 രൂപ കടം ചോദിച്ച്( കൊടുത്തില്ല എന്നതാണു സത്യം) വന്നു...എന്ന മട്ടിലാവും . വേറെ ചിലര്‍ ഞാന്‍ അയാളോടു അന്നു അങ്ങനെ പറഞ്ഞതു കൊണ്ടാണു ഇന്നത്ത് ഈപ്രസിധ്ധി എന്നൊ പറഞ്ഞതു കേട്ടിരുന്നെങ്കില്‍ ഇന്നു ഏത്രയോ ഉയരത്തില്‍(മരിച്ചു പോയവരെ കുറിച്ചാണെങ്കില്‍ ഒരു പക്ഷെ ശരിയാവും. അത്ര ശക്തിയുണ്ടാവും ആഉപദേശത്തിനു) എത്തുമായിരുന്നു. ഇങ്ങനെ പോകും വിലയിരുത്തല്‍ . എന്നാല്‍ ആ കലാകാരന്‍ ഏതു മേഖലയിലാണോ വിജയിച്ച്ത് ഏതു മേഖല്യ്ക്കു വേണ്ടിയാണൊ നിലനിന്നത് അതിനെ പറ്റി ഒരക്ഷരവും എവിടേയും കാണില്ല. ഒന്നും അറിയില്ലെങ്കിലും കാടടച്ച് ചില വെടി വ്യ്പ്. ഇവരോട് ഒന്നുകൂടി അമര്‍ത്തി ചോദിച്ചാല്‍ കള്ളി വെളിച്ചത്താവും. എന്നാല്‍ ചിലര് ആകട്ടെ എല്ലാം അറിയും എങ്കിലും കമാന്ന് ഒരക്ഷരം ങ്ങേ..ഹേ,.എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായ ചിലരുണ്ട്. അവര്‍ക്ക് ഈ കലാകാരനെ കുറിച്ച് അടുത്ത പരിചയം ഒട്ടും ഉണ്ടാവില്ല,.എങ്കിലും അവര്‍ ആ കലാകാരനെ കുറിച്ച് പല സ്രോതസ്സുകളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കും (ആരേയും ആര്‍ക്കും പൂറ്ണ്ണവും സത്യസന്ധവുമായി വിലയിരുത്താന്‍ കഴിയില്ല എന്നതു വേറെ വശം ) പരമാവധി ആ കലാകാരനെ വായനക്കാറ്ക്ക്/ ശ്രോതാക്കള്‍ക്ക്/പ്രേക്ഷകര്‍ക്കു മുന്നില്‍ വരച്ചു വ്യ്ക്കാന്‍ ശ്രമിക്കും . അതില്‍ അവര്‍ ഊന്നല്‍ കൊടുക്കൌന്ന മെഖലകള്‍ ഏറിയോ കുറഞ്ഞോ ഇപ്രകാരം ആയിരിക്കും.1 . പ്രസ്തുത കലാകാരന്‍ കൈകാര്യം ചെയ്യുന്ന \ചെയ്ത മേഖലയില്‍ അദ്ദേഹത്തിന്റെ സ്ഥാനം. 2 അദ്ദെഹം അ മെഖലയില്‍ കൈല്ക്കൊണ്ട നിലപാട്.3 .ആനിലപാട് അദ്ദേഹത്തെയും ആകലാമെഖലയേയും പ്രതികൂലമായൊ അനുകൂലം ആയോ എങ്ങിനെ എല്ലാം സ്വാധീനിച്ചു.4 അദ്ദെഹത്തിന്റെ പ്രവര്‍ത്തനം വിജയമായിരുന്നെങ്കില്‍/ പരാജയമായിരുന്നെങ്കില്‍ അതിനുള്ള കാരണത്തെ കുറിച്ച് സ്വന്തമായകാഴ്ചപ്പാടില്‍ ഒരു വ്യാഖ്യാനം. മുന്നോട്ടുള്ള് ഗതിയില്‍ അദ്ദെഹത്തില്‍ (ജീവിച്ചിരിക്കുന്നവര്‍) നിന്നു ആസ്വാദകലോകം പ്രതീക്ഷിക്കുന്ന വളര്‍ച്ച.5എന്താണു അദ്ദേഹത്ത് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത് തുടങ്ങിയവ്ക്കൊപ്പം അദ്ദേഹവുമായുള്ള ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നു മറക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങലുടെ മേന്‍പൊടിയുംചേര്‍ക്കും . ഇങ്ങനെ അല്ലെ അനുമോദനങ്ങളും അനുസ്മരണങ്ങളും ലേഖനങ്ങളും അര്‍ത്ഥപൂറ്ണ്ണമാക്കേണ്ടത്. യോഗങ്ങളാണെങ്കില്‍ അതു പൊലിപ്പിക്കുവാന്‍ മഹാരഥന്മാരായ പ്രാസംഗികരേയും , ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തുന്ന കൂട്ടത്തില്‍ മരുന്നിനെങ്കിലും ഒടുവില്‍ പറഞ്ഞ വിഭാഗത്തില്‍ പെറ്റുന്ന(ഹോം വര്‍ക്ക് ചെയ്ത) ഒരു പ്രാസംഗികനെ ഉള്‍പ്പ്പ്പെടുത്തുവാന്‍ നമുക്ക കഴിയേണ്ടതല്ലേ. അല്ലെങ്കില്‍ എല്ലാം, തിരിച്ചും മരിച്ചും ദൈവനാമങ്ങള്‍ തിരുകി ..ആയ നമ എന്നു പാടുന്ന ചില ഭക്തിഗാനങ്ങള്‍ പോലേ അരോചകം തന്നെ ആണു.