2014, മാർച്ച് 19, ബുധനാഴ്‌ച

ഗന്നം സ്റ്റൈല്‍? .......

നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ, കൂട്ടുകാരേ പോരൂ.....വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥയില്‍ കേട്ട ഒരു ഗാനം. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ മനസ്സില്‍ നന്മയുടെ ചിന്തകള്‍ പാകാന്‍ ഇത്തരം ഗാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. മെയ്യനങ്ങാ വേല ചെയ്തോര്‍ മേലെ മേലെ ആയി, മെയ്യുരുക്കി വേല ചെയ്തോര്‍ വയ്യ വയ്യേന്നായി.... എന്തു കൊണ്ടിതു എന്തു കൊണ്ടിതു എന്നറിയില്ലല്ലോ? മലയ്യാളിയുടെ മനസ്സില്‍ പുതിയ ചിന്തയും ഉണര്‍വും പ്രതികരണ ശേഷിയും വളര്‍ത്തുന്ന എത്രയോ പ്രവര്‍ത്തനങ്ങള്‍                                                                                                                     .                                                                                                                                               “ടെറസിന്‍ വീടു കാറും ഫ്രിഡ്ജും പണമുള്ളവനു ലഭിച്ചാല്‍ നാട്ടില്‍ വികസനമാണെന്നോര്‍ത്തു നടക്കണ വിവരം കെട്ടവരേ നാടിന്നപകടമാണീ ചിന്താഗതിയിതു മനസ്സിലിരുന്നോട്ടെ ....”                                                                                                                                                                                                                      .മാപ്പിളപ്പാട്ടിന്റെയോ നാടന്‍ പാട്ടിന്റേയോ ഒക്കെ  ഈണത്തിലുള്ള ഇത്തരം  പാട്ടുകളിലൂടെ ....പരിഷത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നമുക്ക് നല്‍കിയ പല മുന്നറിയിപ്പുകളും    ഇന്ന് ഭീകര സത്യമായി നമ്മുടെ മുന്നില്‍ വന്നു നില്‍ക്കുന്നു. നമ്മള്‍ നേടിയ നന്മകള്‍ പലതും നശിച്ച് പൂറ്വാവസ്ഥയെ പ്രാപിക്കുന്നു. പരിഷത്ത് അന്നു തുടങ്ങിയ പോരാട്ടം കൂടുതല്‍ കരുത്തോടെ തുടരേണ്ടുന്ന സമയം സമാഗതം ആയിരിക്കുന്നു( സ്കൂള്‍ വാര്‍ഷികത്തിനു തയ്യാറെടുക്കുമ്പോള്‍ ആണു പരിഷത്തിന്റെ ഗാനങ്ങള്‍ ഓര്‍മ്മയില്‍ വന്നതു. പരിഷത്ത് ഒരു ഗാനത്തിലൂടെ നല്‍കിയ സന്ദേശം പുതിയ തലമുറയ്ക് കൈമാറാന്‍ കഴിഞ്ഞു എന്ന സന്തോഷത്തോടെ ഞാനും കുട്ടികളും ചേര്‍ന്നു പാടുന്നു“‘അക്ഷരങ്ങള്‍ മൂര്‍ച്ചയുള്ളൊരായുധമാകുമ്പോള്‍ പുഷ്തകങ്ങള്‍ നമ്മളുടെ  കൂട്ടുകാരാകുമ്പോള്‍ സംഘബോധം നമ്മളെ നയിക്കുവാനെത്തുമ്പോള്‍ സംഗതികളൊക്കെ നമ്മുടെ ഇംഗിതം പോലാകും ”   ഗന്നം സ്റ്റ്യില്‍ എന്ന സിനിമാറ്റിക് ഡാന്‍സിലൂടെ എന്റെ കുട്ടികളുടെ ശരീരത്തിനു  ഉണര്‍വു നല്‍കുന്നതിനേക്കാള്‍ എനിക്കിഷ്ടം പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണു നിനക്കതു പുസ്തകം കയ്യിലെടുത്ത്തോളൂ എന്ന പാട്റ്റിലൂടെ കുട്ടികളുടെ മനസ്സ് ഇളക്കുന്നതിനാണു.