2014, നവംബർ 13, വ്യാഴാഴ്‌ച

സമൂഹ മനസ്സ്

---------------------പ്രതികരിക്കുന്ന സമൂഹ മനസ്സ്----------------------------------------------- സമയം രാവിലെ .............................................................................“............ --------------------------------------------------“ ആകാശത്തിന്റെ ഒരുഭാഗം പൊട്ടിവീണു” ......................................................സമൂഹം” .അയ്യോ .. ആരാ‍ണിതു ചെയ്തത്? വിടരുത്..... ഇങ്ങനെയുണ്ടോ ധിക്കാരം ...ആരായാലും വെടി വച്ചു കൊല്ലണം.... അല്ല തൂക്കി കൊല്ലണം ... ചവിട്ടണം മാന്തണം പിച്ചി ചീന്തണം... ന്ന ആളെ വിളിച്ചാല്‍ തോക്ക് കിട്ടാന്‍ വിഷമമില്ല “
.സമയം ഉച്ച : “എന്താ‍ായി.... ആരെന്നു കണ്ടുവോ ? എന്നാലും അവന്റെ ഒരു പണീയേ..... എങ്ങനെ ധൈര്യം വന്നു..... “ .
വൈകുന്നേരം ;“ എന്താല്ലേ? നമ്മക്ക് ഒന്ന് ചെരുവിരല്‍ പോലും അനക്കാന്‍ പറ്റ്ണില്യല്ലോ. എന്താ പ്പൊ ഞാന്‍ ങ്ങളോട് പറയുക അല്ലെങ്കിലും സാധാരണക്കാരന്റെ ഗതി “
. സമയം രാത്രി : “ഒന്നും ആയില്ല ല്ലേ.. പിന്നെ നിക്ക് ലേശം ധ്രിതിണ്ട്.. പിന്നെ കാണാം .“
.അങ്ങനെ ആ പൊട്ടിയ ആകാശവും ഞാനും മാത്രം ബാക്കി . ഇനി അതു നേരെയാക്കുന്നതിനെ കുറിച്ച് ആലോചിച്ച് എനിക്ക് ഭ്രാന്തു പിടിക്കും എന്ന അവസ്ഥയില്‍ ഞാന്‍ മൂടി പുതച്ച് കിടന്നുറങ്ങി. നാളെ മറ്റൊരാകാശം പൊട്ടി വീഴുമ്പോഴും ഇതിലപ്പുറം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.