2015, മാർച്ച് 10, ചൊവ്വാഴ്ച

ആസ്വാദകന്‍

ഒരു പരിപാടി ആസ്വദിക്കാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ഒന്നും അറിയാതെ ആസ്വദിക്കാന്‍ വന്നവരാകും.ചിലര്‍ നിഷ്കളങ്ക മനസ്സോടെ കണ്ട് നന്നായി ട്ടോ എന്നോ ഓ എനിക്കൊന്നും മനസ്സിലായില്ലേ എന്നോ മനസ്സില്‍ പറഞ്ഞ് ഒന്നും മിണ്ടാതെ സ്ഥലം വിടും . മറ്റുള്ളവരോ? ആ ഒന്നു കണ്ടേച്ചു പോകാം. ഇവിടെ ഒന്നു തല കാട്ടിയില്ലെങ്കില്‍ മോശമല്ലേ എന്നു കരുതുന്നവര്‍, എനിക്ക് ഇതൊക്കെ ആസ്വദിക്കാന്‍ കഴിയും എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വരുന്നവര്‍, താന്‍ ഇതല്ല ഇതിലപ്പുറം എന്തൊക്കെ കണ്ടവനാണു എന്നു കാണിക്കാന്‍ വരുന്നവര്‍, പരിപാടിക്ക് ശേഷം ഗ്രഹിതം പറഞ്ഞ് വാദിക്കാന്‍ വേണ്ടി വരുന്നവര്‍, ഇങ്ങനെ പലതരക്കാര്‍. മറ്റു ചിലര്‍ അതേതാ രാഗം ഇതേതാ രാഗം , ഈ പരിപാടി നിലവാരമുണ്ടോ? എന്നൊക്കെ ഗ്രഹിതക്കാരായ ചിലരില്‍ നിന്നു ചൂന്നെടുത്ത് പിറ്റേന്നു തന്റെ അഭിപ്രായമായി പാടി നടക്കും. ചിലര്‍ക്ക് പരിപാടിയുടെ സംഘാടനം മാത്രമേ ചുമതല്അയുള്ളൂ. പരിപാടി നടക്കുമ്പോള്‍ അയാള്‍ ആരെങ്കിലും ആയി സൊള്ളി നില്ക്കും . ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവില്ല. എങ്കിലും അയാള്‍ തന്നെ കാണുന്നവരോടൊക്കെ പറയാന്‍ തുടങ്ങും എന്താ ആ പാട്ട്, /---- ന്റെ വേഷം അതി കേമായി അടുത്ത് കൊല്ലം ഇയാളന്യാ ഒറപ്പിച്ചു.... എന്നിങ്ങനെ തട്റ്റി വിടും . ഒന്നും മനസ്സിലാവാതെ അവിടെ മുന്‍പില്‍ ഇരുന്നയാളാവടെ ശര്യാ ശര്യാ ന്നു പറയുകയും ചെയ്യും. ഇനി എല്ലാം അറിയുന്നവരാകട്റ്റെ തനിക്ക് പിടിച്ചയാളാണു എങ്കില്‍ കേമായി എന്നും അല്ലാച്ചാല്‍ ഉം തരക്കേടില്ല എന്നും പറയും . അവതരിപ്പിക്കുന്ന പരിപാടി നന്നായോ എന്നതിനേക്കാള്‍ അവിടെ കൂടിയവരില്‍ മൌത് പബ്ലിസിറ്റിക്ക് കഴിവുള്ളവര്‍ എത്ര എന്നതിനെ/( ആധിനിക കാലത്ത് എഫ് ബി എഴുത്തുകാര്‍)*/ എത്ര എന്നതിനെ ആശ്രയിച്ചാണു പരിപാടിയുടെ വിജയമോ , പരാജയമോ, തുടര്‍ന്നുള്ള അവസരങ്ങളോ തീരുമാനിക്കപ്പെടുന്നത്.എല്ലാം അറിയുന്നവര്‍ പക്ഷേ ശരിക്ക് ആസ്വദിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണു. അവര്‍ക്ക് മറ്റൊരു അവതരണവുമായി താരതമ്യം ചെയ്യാനോ, വലുതാക്കി* ചെറുതാക്കി കാണിക്കാനോ ഒക്കെയാണു വ്യഗ്രത .