2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

സ്വന്തം കഞ്ഞിയില്‍ പൂഴി വാരി ഇടരുതേ..

 ഒരിക്കല്‍ ഒരു ചാനലില്‍ മജീഷ്യന്‍ മാരുടെ ഒരു ചര്‍ച്ച നടക്കുകയാണു. കേരളത്തിലെ പല പ്രമുഖ മജീഷ്യന്മാരും പങ്കെടുത്ത ചര്‍ച്ച. (മുതുകാട് സാറ് ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നു തോനുന്നു) മാജികിന്റ്റെ ജനകീയത, നേരിടുന്ന പ്രതിസന്ധി അങ്ങിനെ പലതും ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ -ആരാണെന്ന് ഓര്‍ക്കുന്നില്ല- ഒരു മജീഷ്യന്‍ പറഞ്ഞു” മാജിക്കിന്റെ രഹസ്യങ്ങള്‍ പൊതുജനത്തിനു പറഞ്ഞു കൊടുക്കുന്നത് ഈ കലക്ക് വളരെ ദോഷം ചെയ്യുന്നു. പ്രൊഫഷണല്‍ എതിക്സ്ന് എതിരാണത്. ദയവായി ആ രഹസ്യങ്ങള്‍  രഹസ്യമായി സൂക്ഷിക്കാന്‍ എല്ലാ മജീഷ്യന്മാരും ശ്രദ്ധിക്കണം” എന്ന്. വളരെസത്യമാണെന്നു തോന്നി. ഓരോ മാജിക് ഇനത്തിലേയും സസ്പെന്‍സ് ആണു അതിനെ കലാംശം. ആ ഘടകം പരമാവധി നിലനിറുത്തി അത്ഭുതങ്ങളായി അവതരിപ്പിക്കാന്‍ ഉള്ള വൈദഗ്ധ്യം ആണു ആ മജീഷ്യന്റെ വിജയം. അതു മജീഷ്യന്മാര്‍ക്ക് പരസ്പരം അറിയുകയും ചെയ്യാം. മറ്റേയാള്‍ കാണിക്കുന്നതിന്റെ പിന്നിലെ ഗുട്ടന്‍സ് ഇതാണെന്ന മട്ടില്‍ ഓരോരുത്തരും തുടങ്ങിയാല്‍ മാജിക് എന്ന കല ആസ്വദിക്കാന്‍ തന്നെ ആളുണ്ടാകില്ല. ഇതു മാജിക്കിന്റെ കാര്യം. ഇതര കലകള്‍ ഉള്‍പ്പെടെ  ഏതൊരു പ്രൊഫഷണല്‍ രംഗത്തും ഇതു ബാധകമാണു തീര്‍ച്ച. .  ഓരോ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും  മാത്രം അറിയുന്നതും  എന്നാല്‍ ഉപയോക്താക്കള്‍ക്ക് ( കലയുടെ കാര്യത്തില്‍ ആസ്വാദകര്‍ക്ക്) അറിയാ‍ാത്തതും ആയ പല രഹസ്യങ്ങളും ഉണ്ടാകാം.( കൂട്ടത്തില്‍ ഡോക്ടറും മരുന്നു കമ്പനിയും തമ്മിലുള്ള പോലെ വമ്പന്‍ തട്ടിപ്പ് അഥവാ കൊള്ളകള്‍ പൊളിച്ചടുക്കപ്പെറ്റെണ്ടതു തന്നെ)  ആ അഹസ്യങ്ങള്‍ തുറന്നു കാട്ടപ്പെടുന്നതോടെ അതിന്റെ  നിലനില്പിനു തന്നെ ഭീഷനി ആയി മാറും. അതുകൊണ്ട് തന്നെ ഓറോ പ്രൊഫ്ഫഷണല്‍ രംഗത്തുള്ളവരും എതിരാളിയെ തകര്‍ക്കുക/ സ്വന്തം  സാമ്രാജ്യം വിപുലമാക്കുക എന്ന ലക്ഷ്യത്തില്‍ ആ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണു. ഈ ചിന്തയാവാം ലാലിസം എത്തുന്നതു വരേയും ആരംഗത്തുള്ളവര്‍ മൌനം പാലിച്ചത്. എന്നാല്‍ ലാലിസം കഴിഞ്ഞപ്പോഴാണു ഇതു ഒരു കൊള്ളതന്നെ ആണെന്നു പൊതുജനം തിരിച്ചറിയുന്നത്. എന്നിട്ടു പോലും ആ രംഗത്ത് ഉള്‍ലവരില്‍ പലരും ഇപ്പോഴും മൌനം പാലിക്കുന്നത് എന്തു കൊണ്ടാണു എന്നു മനസ്സിലാകുന്നൈല്ല. ശ്രീരാംസാറിനെ പോലുള്ള അപൂര്‍വം വ്യക്തികള്‍ മാത്രമാണു ഈ തട്ടിപ്പിനെ തുറന്നു കാട്ടാനും സമാനമായ  ചുണ്ടനക്കല്‍ കലാകാരന്മാരേയും പൊരിച്ചെടുക്കാനും തയ്യാറായത്. ആരു എന്തു ന്യായീകരണം നടത്തിയാലും ഈ തട്ടിപ്പിനു മാപ്പില്ല.അതു കൊണ്ട് തന്നെ സംഗീതപരിപാടി എന്നു കേട്ടാല്‍ പൊതുജനം അതിനെ സംശയത്തോടെ മാത്രം കാണാന്‍ തുടങ്ങി.ഇതു പോലെ നാറുന്നതിനു മുമ്പ് അതാതു മേഘലയില്‍ അറിഞ്ഞു കൊണ്ടു നടത്തുന്ന തട്ടിപ്പുകളെ തുറന്നു സമ്മതിച്ചാല്‍ അവര്‍ക്ക് നന്നു. അല്ലാത്ത പക്ഷം അവരുടെ കഞ്ഞിയില്‍ അവര്‍ സ്വയം പൂഴി വാരി എറിയലായി മാറുമത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ