2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

ചൂലോ കുറ്റിച്ചൂലോ

ആകെ വ്രുത്തികേടായി കിടക്കുന്നതു കണ്ടപ്പോള്‍ സഹിച്ചില്ല. ഒന്നു വ്രുത്തിയാക്കാന്‍ തീരുമാനിച്ചു. ഒരു ഈര്‍ക്കില്‍ ആണു കയ്യില്‍ കിട്ടിയത്. അതുകൊണ്ട് ഈ മുറ്റം മുഴുവന്‍ അടിച്ചു വാരുക എന്നത് പറ്റില്ലെന്നു മനസ്സിലായപ്പോള്‍ കുറേ കൂടി ഈര്‍ക്കിലകള്‍ ശെഖരിച്ചു. പിടിയില്‍ ഒതുങുന്നതിലധികം ഉള്ളതിനാല്‍ എല്ലാം കൂടി ചേര്‍ത്ത് കെട്ടി ഒരു ചൂലുണ്ടാക്കി. അടിച്ചു വാരാന്‍ തുടങ്ങിയപ്പോള്‍ അല്ലേ രസം. അതില്‍ ഏതാനും ഈറ്ക്കിലകള്‍ വളരെ യധികം നീളം ഉള്ളവ.അവ് തിര്‍ഞ്ഞു പിടിച്ച് പിന്നോക്കം വലിച്ച് ഒപ്പമാക്കാന്‍ നോക്കി. പിന്നില്‍ അതു തെറിച്ചു നിന്നു ദെഹത്തു കുത്തിക്കയറാന്‍ തുടങ്ങി എങ്കിലും ആവേദന സഹിച്ച് അടിച്ചു വാരാന്‍ തുടങ്ങി. അപ്പോള്‍ വീണ്ടും പ്രശ്നം, ചൂലിലെ പല ഈര്‍ക്കിലകളും വളരെ ചെറുതാണു. അടിച്ചുവാരുമ്പോള്‍ അവ നിലത്തു തട്ടുന്നേ ഇല്ല. ഇനി അതു മുന്നോട്ട് വലിക്കാമെന്നു വച്ചാല്‍ കെട്ടില്‍ നിന്നു അവ ഊര്‍ന്നു വീണു ആകെ കുത്തഴിഞ്ഞു പോകും.എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നില്പാണു ഞാന്‍. ഈയിടെ ദല്‍ഹില്‍ ഉണ്ടാക്കിയ ഒരു ചൂലിനും ഇതേ അവ്സ്ഥ ആനെന്നു കേട്ടു. പണ്ട് നമ്മുടെ മുത്തശ്ശന്മാറ് ഉണ്ടാക്കിയ അയഞ്ഞ കെട്ടുള്ള ഇന്ത്യന്‍ ചൂല്‍, വിദേശ മാത്രുകയില്‍ നമ്മള്‍ ഉണ്ടാക്കിയ ചുവന്ന നിറമുള്ള മുറുക്കിക്കെട്ടുള്ള ചൂല്‍, കാവി , മഞ്ഞ പച്ച്....... ഇങ്ങനെ ഉണ്ടാക്കിയവക്കെല്ലാം ഈ ചൂലിന്റെ അവസ്ഥ തന്നെ ആണോ ? അറിയില്ല. ഒന്നറിയാം അടിച്ചുവാരല്‍ വളരെ മന്ദഗതിയില്‍ ആയതിനാല്‍ വിദേശ സ്വദേശ മാലിന്യങ്ങള്‍ കൊണ്ട് മലീമസമാവുന്നു നമ്മുറ്റെ മുറ്റം. കടകുത്തി തല വെട്ടുകയോ തലകുത്തി കട വെട്ടുകയോ ചെയ്താല്‍ ചൂലുകള്‍ നന്നാവും എന്നു വിശ്വസിക്കുന്നവരും ഉണ്ട്.അങ്ങനെ ചെയ്താല്‍ മുറ്റം തൂക്കാന്‍ പാകത്തിനു നല്ല ചൂല്‍ കിട്ടുമോ ? അറിയില്ല.