2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

ഞാനും ഒരു മനുഷ്യന്‍ അല്ലേ?

ഞാനും ഒരു മനുഷ്യന്‍ അല്ലേ?.... പെരിങ്ങോട് സ്കൂള്‍ ശതാബ്ദിയുടെ സോവനിര്‍ കമ്മറ്റിയുടെ കണ് വീനറ് ആയ എനിക്കു സന്തോഷവും അഭിമാനവും ഉള്ള പരിപാടിയാണു നവംബര്‍ 5 നു നടക്കുന്ന സോവനീര്‍ പ്രകാശനവും ശതാബ്ദി മന്ദിര ഉദ്ഘാടനവും .എന്റെ കണ്വീനര്‍ഷിപ്പില്‍ സോവനീറ് കമ്മറ്റി സാമന്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ എല്ലാം തന്റെ കൈപ്പിടിയില്
‍ ഒതുക്കി തന്നിഷ്ടം നടപ്പാക്കുന്ന ഒരു അധ്യാപകനും ഉപദേഷ്ടാക്കളായി കൂടെ നടക്കുന്ന ഒരു കൂട്ടം യുവാക്കളും (പ്രായം അമ്പതിനോടടുത്ത്)ചേര്‍ന്ന് ശതാബ്ദിയേയും സ്കൂള്‍ പ്രവര്‍ത്തനങ്ങളേയും ഒന്നാകെ അവരുടെ ഏകാധിപത്യം നടപ്പാക്കാനുള്ള വേദി ആക്കിയ കാര്യം പരസ്യമായ രഹസ്യമാണല്ലോ. ഗാനമേള തൊട്ട് വാദ്യ വിസ്മയം വരെ പരിപാടികളുടെ ഓരോ കമ്മറ്റിയിലും ഇടിച്ചു കയറി അവര്‍ തങ്ങളുടെ മേധാവിത്തം ഉറപ്പിച്ച കഥ എല്ലാവറ്ക്കും അറിയാം.പലപ്പോഴും മിക്ക കമ്മറ്റികളേയും അവര്‍ വെറും നോക്കുകുത്തികളാക്കി. അക്കൂട്ടത്തില്‍ എന്റെ കമ്മറ്റിയിലും കടന്നു കൂടാന്‍ ശ്രമിച്ചു. അതിനു പറ്റാതെ വന്നപ്പോള്‍ ചില രാഷ്ട്രീയ സമവാക്യങ്ങളിലൂടെ കമ്മറ്റിയെ ഫ്രീസ് ചെയ്തു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. പിടി വാശി മൂലം ഒരു സ്ഥാപനത്തിനു പേരു ദോഷം വേണ്ട എന്നു കരുതി എന്റെ സമ്മതത്തോടെ ആ അധ്യാപകനേയും ചില സില്‍ബന്ധികളേയും കമ്മറ്റിയില്‍ചേര്‍ത്തപ്പോള്‍ മാത്രമാണു ആ മരവിപ്പു നീങ്ങിയത്. മറ്റു പ്രധാന കമ്മറ്റിയുടെ ചുമതല ഉള്ള ആ മാന്യ ദേഹത്തിനു പക്ഷെ എവിടെ സമയം. അവരുടെ തിരക്ക് കഴിയും വരെ സോവനീറ് തണുപ്പിച്ചിടാന്‍ തന്നെ ആയിരുന്നു അവരുടെ രഹസ്യ ധാരണ എന്നു വേണം കരുതാന്‍ അങ്ങനെ മാര്‍ച്ചില്‍ പ്രകാശനം ലക്ഷ്യമിട്ട സോവനീറ് ജൂണ്‍ 12(സ്ക്കൂള്‍ സ്ഥാപകദിനമായ അന്നായിരുന്നു ശതാബ്ദിയുടെ സമാപനം വേണ്ടിയിരുന്നത്) കഴിഞ്ഞും ഡിടിപി രൂപത്തില്‍ ഇരിക്കുകയായിരുന്നു.എന്നാല്‍ ഈ കോലാഹലങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രമുഖരായ 70ഓളം സാഹിത്യകാരന്മാരുമായി നിരന്തരം ബന്ധപ്പെട്ടതില്‍ ലഭിച്ച നാല്പതിലേറെ രചനകളും പ്രാദേശികമായി ശേഖരിച്ച് പത്തിലേറെ രചനകളും ,പത്രാധിപ സമിതിക്കു വേണ്ടി ഞങ്ങള്‍ തന്നെ തയ്യാറാക്കിയ പല ലേഖനങ്ങളും കുട്ടികളുടെ രചനകളും ഒന്നു രണ്ടു വട്ടം പ്രൂഫ് വായന കഴിഞ്ഞ് ഡി. ടി. പി. വറ്ക്ക് കഴിഞ്ഞിരുന്നു. ആവശ്യമായ മിക്ക ഫോട്ടോവും ശേഖരിക്കപ്പെട്ടിരുന്നു, ലക്ഷ്യമിട്ട പരസ്യത്തിന്റെ പകുതിയോളം ശേഖരിച്ചിരുന്നു. (പരസ്യം പിടിക്കുന്നതില്‍ പ്രാ‍വീണ്യമുള്ളവരെ ആ പേരില്‍ തന്നെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടി വന്ന സാഹചര്യത്തില്‍ ബാക്കി പരസ്യശേഖരണത്തില്‍ ഞാന്‍ മുഖംതിരിക്കുകയാണുണ്ടായത്)ലേയ് ഔട്ട് വര്‍ക്കുകളും ഏതാണ്ട് കഴിയാറായിരുന്നു. പ്രിന്റ് ചെയ്യാന്‍ പ്രസ്സുകാരനുമായി കരാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇത്രയും ജോലികള്‍ കഴിയുമ്പോഴാണു മേല്‍ സൂചിപ്പിച്ച ദിവ്യന്മാര്‍ കടന്നു കയറുന്നത് . ഒടുവില്‍ വാദ്യവിസ്മയത്തിന്റെതിരക്കും അതിനെ തുടര്‍ന്നുള്ള കടിവലികളൂം കഴിഞ്ഞതോടെ ദിവ്യന്മാറ് ഫ്രീ ആയി.പിന്നെ ഇതെല്ലാം ഞ്ഞങ്ങളാണു തലയിലേറ്റുന്നത് എന്ന ഭാവത്തില്‍ അവരുറ്റെ ചിലതെല്ലാം തിരുകി കയറ്റി. എന്നാലോ അതിലുള്ള രചനകളെ കുറിച്ചോ മറ്റോ വല്ല ധാരണയും ഉണ്ടോ ? അതുമില്ല. എന്നാലും എന്റെ കൈ എത്താഞ്ഞാല്‍ ഒന്നും നേരെ ആവില്ല എന്ന ഭാവത്തില്‍ സ്കൂള്‍ സമയത്തും അല്ലാത്തപ്പോഴും പ്രെസ്സിലേക്കെന്നു പറഞ്ഞ് പോയി .ഈ സ്മരണിക ജോലി മുഴുവന്‍ ഞങ്ങള്‍ കഷ്ടപ്പെട്ടു ചെയ്യുന്നു എന്ന സൂപെര്‍ ഡയലോഗ് ആയി നടന്നു. എനിക്കും സൌകര്യം . ക്ലാസ്സ് ഒഴിവാക്കി അവിടെ പോകണ്ടല്ലോ. അവിടെ ചെയ്യാനുള്ളത് ദിടി. പി ചെയ്യുന്ന ആള്‍ക്കു സ്വതന്ത്രമായി ചെയ്യാനുള്ളതേ ഉണ്ടായിരുന്നുള്ളു. എന്ന് എനിക്ക നല്ല ഉറപ്പായിരുന്ന്. എങ്കിലും ആശയക്കുഴപ്പമുള്ള ചില ഫോടോകളെ കുറിച്ച്/ലേഖനത്തെ കുറിച്ച് വൈകുന്നേരങ്ങളിലും മറ്റും സമയം കണ്ടെത്തി വ്യകതതവരുത്താന്‍ ഞാന്‍ ശ്രദ്ധിച്ചു. ഒടുവില്‍ എല്ലാ രചനയും വന്നില്ലേ എന്നു ഞാ എന്റെ സ്വന്തം നിലക്കു ഉറപ്പു വരുത്തി. കഴിഞ്ഞ ആഴ്ച്ച അതു പ്രിന്റിങ്ങിനു അയച്ചു എന്ന അറിഞ്ഞു.4 ദിവസത്തിനകം പ്രിന്റ് കഴിഞ്ഞ് എത്തും എന്ന് അറിയുന്നു. .മേല്‍ സൂചിപ്പിച്ച ദിവ്യ സംഘത്തിന്റെ പ്രതിരോധങ്ങളും അമിതമായ ഇടപെടലും മൂലം പല തവണ രാജിക്ക് ഒരുങ്ങിയതാണെങ്കിലും ഒരു സമൂഹത്തിന്റെ മുന്നില്‍ വച്ച് ഞാന്‍ ഏറ്റെടുത്ത ജോലി പാതി വഴിയില്‍ ഉപേക്ഷിക്കുന്നത് ഭീരുത്വമാവും എന്നു കരുതി.മാത്രമല്ല പല്ലിട കുത്ത്.... വേണ്ട എന്നു കരുതിമാത്രമാണു അതു ചെയ്യാതിരുന്നത്. പ്രതിരോധങ്ങള്‍ക്കിടയിലും എന്റെ പരിമിതികള്‍ക്ക് അകത്തു നിന്നു സോവനീറിനു വേണ്ടി പരമാവധി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ ക്ര്താര്‍ത്ഥനാണു. രചനകളുടെ ശേഖരണം ,സോറ്ട്ടിങ്ങ,പത്രാധിപ സമിതിക്കു വേണ്ടി ലേഖനങ്ങള്‍ തയ്യാറാക്കല്‍ , ഫോട്ടോ ശേഖരണം എന്നിവയില്‍ കൂടുതലും എന്റെ ഊര്‍ജ്ജമാണു. പാതിയോളം പരസ്യങ്ങള്‍ എനിക്കു കണ്ടെത്താന്‍ കഴിഞ്ഞത് ഭരതന്‍ സാജന്‍, നവീന്‍ (കമ്മറ്റി അംഗം ആയല്ല ,വ്യക്തിബന്ധം മാത്രം )എന്നീ അധ്യാപകരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഏതാനും രചനകള്‍ മാറ്റി നിറുത്തിയാല്‍ ബാക്കി എല്ലാ രചനകളുടേയും പ്രൂഫ് റീഡിങ്ങും എഡിറ്റിങ്ങും നടത്തിയ ചീഫ് എഡിറ്റര്‍ എം . ശിവശങ്കരന്‍ മാസ്റ്റര്‍ കെ.പി ശൈലജ ടീച്ചറ് ,മങ്ങാട്ട് ഉണ്ണിയേട്ടന്‍ എന്നിവരോട്നാം കടപ്പെട്ടിരിക്കുന്നു. പ്രിന്റ് ചെയ്തു തരുന്ന നമ്പൂതിരി, ലേ ഔറ്റ് ചെയ്ത എം. എ വേണു,ബസന്ത് ഇവരെ ഒന്നും മറക്കാന്‍ വയ്യ. ഇടിച്ചു കയറി വന്നാണെങ്കിലും ബാക്കി പരസ്യം പിടിച്ജതിന്റെ പേരില്‍ ദിവ്യ സംഘത്തിനും കിടക്കട്ടെ ഒരു നന്ദി.ഇതാണു വാസ്തവം എന്നിരിക്കെ ഇതു മുഴുവന്‍ ഞങ്ങളാണു ചെയ്തത് എന്നു മേനി നടിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാരുടെ അലപത്തത്തെ ഓര്‍ത്ത് സഹതാപം മാത്രം. ഏറ്റവും ഒടുവില്‍ എന്നോട് ഒരു വാക്കു പോലും ചോദിക്കുകയോ പറയുകയോ(ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല- മര്യാദ എന്ന വാക്ക് ഡിക്ഷണറിയില്‍ പോലും ഇല്ലാത്തവരില്‍ നിന്നു അതു പ്രതീക്ഷിക്കണ്ടല്ലോ.)ചെയ്യാതെ നോട്ടീസ് അടിപ്പിച്ചിരിക്കുന്നു. നോട്ടീസ് കാണുമ്പോഴാണു വിശദ വിവരം അറിയുന്നത്. ഇതു എന്റെ മാത്രം അനുഭവം അല്ല. . ഈ സാഹചര്യത്തില്‍ - സോവനീറിനു വേണ്ടി എന്നാല്‍ ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തു കഴിഞ്ഞ സാഹചര്യത്തില്‍ - നവംബറ് അഞ്ചിനു അതു പ്രകാശനം ചെയ്യപ്പെടാന്‍ പോകുന്നു എന്നറിയുന്ന ഈ വേളയില്‍ സന്തോഷപൂറ്വം ഈ ആലങ്കാരിക പദവി രാജി വക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുകയാണു. ആത്മാഭിമാനം ഉള്ള ആര്‍ക്കും സഹിക്കാവുന്നതില്‍ അപ്പുറം കറ്റന്നു കയറ്റം നടത്തിയ ഈ സംഘത്തോടുള്ള പ്രതിഷേധം ഇങനെയെങ്കിലും പ്രകടിപ്പിച്ചില്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ എന്ന്റ്റെ മനസ്സാക്ഷിയോടു ചെയ്യൂന്ന വഞ്ചനയാകും.സ്മരണികാ പ്രകാശനത്തിലും ശതാബ്ദി മന്ദിര ഉല്‍ഘാടന വേളയിലും നിറഞ്ഞ മനസ്സോടെ നിങ്ങളുടെ സാന്നിധ്യം ഉണ്ടാവണം എന്നു അപേക്ഷിക്കുന്നു. തുടര്‍ന്ന് സ്ക്കൂളിന്റെ ഏതു നല്ല പ്രവറ്ത്തനങ്ങളിലും നിങ്ങളോടൊപ്പംഎന്റെ പരിമിതികള്‍ക്കകത്തു നിന്നു കൊണ്ട് എന്നും ഞന്‍ ഉണ്ടാവും