2014, ഡിസംബർ 5, വെള്ളിയാഴ്‌ച

മിന്നുന്നതു മാത്രമോ പൊന്ന്

ജന്മാന്തരങ്ങളിലൂടെ പകര്‍ന്നുകിട്ടി വര്‍ഷങ്ങളോളം/ മാസങ്ങളോളം/ ദിവസങ്ങളോളം ഊതിക്കാച്ചിയെടുത്ത രത്നങ്ങള്‍ക്ക് അഞ്ചോ പത്തോ മിനുട്ടു കൊണ്ട് വിലയിടുന്നതിനു ക്രൂരത എന്നല്ലാതെ എന്തു പറയാന്‍ ..... മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴി ഉണ്ടാക്കിയവര്‍ എന്തേ മിന്നുന്നതു മാത്രമല്ല പൊന്ന് എന്നൊരു മൊഴി ഉണ്ടാക്കാഞ്ഞതാവോ...

സംഗതി പോരാ സംഗതി പോരാ

ലളിതഗാനം ലളിതമായിരിക്കണം എന്ന കാഴ്ചപ്പാടില്ലാത്തവരേ തന്നെ വേണം നമുക്ക് ലളിതഗാനത്തിന്റെ വിധികര്‍ത്താക്കളാക്കാന്‍......എന്നാലല്ലേ സംഗതി പോരാ സംഗതി പോരാ എന്നു പറയാന്‍ പറ്റൂ.... കഷ്ടം .അല്ലെങ്കിലും ആട്ടുന്നവനെ പിടിച്ച് നെയ്യാന്‍ ഏല്പിക്കുന്നത് കലോത്സവങ്ങളില്‍ പുത്തരി അല്ലല്ലോ............................................................................................................................................................................................................................................................................................................................

കലാ പ്രതിഭകള്‍ കുറ്റവാളികളോ

ഒരു കുറ്റവാളിക്കാണെങ്കില്‍ പോലും തനിക്ക് ലഭിയ്ക്കുന്ന ശിക്ഷ എന്തിനാണെന്നു അറിയുവാനുള്ള അവകാശം ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലുണ്ടെന്നാണു അറിവ്. എന്നാല്‍ ബാല്യകൌമാരങ്ങളുടെ സര്‍ഗ്ഗവാസനയെ പരിപോഷിക്കാനായി നടത്തുന്ന ഏഷ്യയിലെ വലിയ ഉത്സവം എന്നു വിശേഷിപ്പിക്കുന്ന കലോത്സവത്തിലോ? അവിടെ വര്‍ഷങ്ങളുടെ തപസ്യയിലൂടെ നേടിയ സിദ്ധി പ്രകടിപ്പിക്കുമ്പോള്‍ താന്‍ എന്തുകൊണ്ട് രണ്ടാമനോ മൂന്നാമനോ ഇശ്ശ്യാമനോ ആയി എന്നറിയുവാനുള്ള അവകാശം അവനു/ അവള്‍ക്കില്ലേ. ? എന്നാല്‍ വിധി നിര്‍ണ്ണയം നടത്തുന്നവര്‍ എപ്പോഴും എന്തെങ്കിലും അഴകൊഴമ്പന്‍ മറുപടി നല്‍കി തടി രക്ഷപ്പെടുത്താന്‍ നോക്കും. ഈ രേഖകള്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്ന് പറഞ്ഞ് അധികാരികള്‍ അവരുടെ അലമാറയില്‍ പുഴുങ്ങാന്‍ വയ്ക്കും. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ തന്നെ ആണല്ലോ ഇതും . കലോത്സവത്തില്‍ നടക്കുന്ന ഇത്തരം അനേകം അന്യായങ്ങള്‍ അറിയാത്ത ആരും തന്നെ ഇവിടെ ഇല്ല. അവയില്‍ ഒന്നുമാത്രമാണിത്. എന്നെ പോലെ തന്റെ സ്വന്തം തടിയില്‍ തട്ടുമ്പോള്‍ ഒറ്റപ്പെട്ട ചില രോദനങ്ങള്‍ ഉയരുന്നത് എല്ലാവരും കണ്ടില്ലെന്നു നടിക്കുന്നു. സമൂഹത്തിനെ ഉദ്ധരിക്കാന്‍ നടക്കുന്ന ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ എന്തിന് ഈ കുട്ടികള്‍ ഉള്ളതു കൊണ്ട് മാത്രം വയറു നിറയ്ക്കാന്‍ കഴിയുന്ന അധ്യാപകരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന അധ്യാപകസംഘടനകള്‍ക്കോ സര്‍ക്കാറിനോ ഇതൊന്നും അറിയേണ്ട കാര്യമില്ല എന്നാണോ.?എല്ലാവരും പറയുന്നത് ഇതൊന്നും നേരെ ആവില്ല എന്നാണു. നേരെ ആക്കാന്‍ കഴിവുള്ളവര്‍ ഇക്കൂട്ടത്തില്‍ തന്നെ ഉണ്ട്. പക്ഷേ മനസ്സില്ലെന്നതല്ലേ സത്യം. അനീതിക്കു നേരെ പടവാളോങ്ങിയ ചരിത്രമുള്ളഈ മണ്ണില്‍ കണ്ണും കാതും മൂടി മൌനം അവലംബിക്കുന്ന നമുക്ക് ഒരിക്കലും മാപ്പില്ല എന്ന സത്യം എന്നാണു തിരിച്ചറിയുക

മന്ത്രമോ മായമോ ..

പാലക്കാട് നടന്ന ജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീതമത്സരം നടന്നു. എന്റെ മകനും ഒരു മത്സരാര്‍ത്ഥി ആയിരുന്നു. എന്നെ പോലുള്ള ആസ്വാദകരും ശാസ്ത്രീയ സംഗീത പ്രയോക്താക്കളും എല്ലാം കേള്‍വിക്കാരായുണ്ടായിരുന്നു. പലകുട്ടികളും നന്നായി പാടി എന്നും കൂട്ടത്തില്‍ എന്റെ മകനു ഒന്നാം സ്ഥാനം തന്നെ ലഭിക്കും എന്നായിരുന്നു ഇക്കൂട്ടത്തില്‍ പലരും വിശ്വസിച്ചത്. ( ആ വിശ്വാസത്തിനു യാതൊരു പ്രസക്തിയും ഇല്ലല്ലോ. ആ‍വശ്യമായ യോഗ്യത - അതെന്താണ ഇനിയും തീരുമാനമായിട്ടില്ല എന്നതാണു കാലങ്ങളായുള്ള അനുഭവം - ഉണ്ടെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് കസേരയില്‍ ഇരുത്തപ്പെട്ടവരുടെ തീരുമാനം എന്തായാലും അതിനു മാത്രമാണല്ലോ പ്രസക്തി) എന്നാല്‍ ഫലം വന്നപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത രണ്ടു പേര്‍ക്ക് മാത്രം എ ഗ്രേഡ്. എന്റെ മകന്‍ പാടിയതില്‍ എന്തെങ്കിലും പിശകു വന്നതാണോ എന്നറിയാന്‍ ഞാന്‍ അതില്‍ ഒരു വിധികര്‍ത്താവിനെ വളരെ വിനയപൂര്‍വം സമീപിച്ചു. താന്‍ മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മറ്റുള്ളതൊന്നും അറിയില്ലെന്നും അദ്ദേഹം സുസ്മേരവദനനായി മൊഴിഞ്ഞപ്പോള്‍ ഇനി രാമലക്ഷ്മണന്‍ മാരോട് പ്രണയാഭ്യര്‍ഥന നടത്തിയ ശൂര്‍പ്പണഖയെ പോലെ ആകേണ്ട എന്നു നിശ്ചയിച്ച് ഞാന്‍ കുട്ടിയുടെ ഗ്രേഡ് ഏതെന്ന് അറിയാനായി പ്രോഗ്രാം കമ്മറ്റിയെ സമീപിച്ചു,.അവിടെ സെര്‍വറ് തകരാറിലായെന്ന മറുപടിയാണു ലഭിച്ചത്. വളരെ കോണ്‍ഫിഡന്‍ഷ്യല്‍ ആയതിനാല്‍ മാര്‍ക്ക് ഡിഫറന്‍സ് പറഞ്ഞു തരാനും പറ്റില്ലെന്നായിരുന്നു മറുപടി. ഏകദേശം 2 മണിക്കൂര്‍ ( അപ്പീല്‍ കൊടുക്കാനുള്ള സമയപരിധി വിധി പ്രഖ്യാപ്ച്ച് ഒരു മണിക്കൂര്‍ ആണല്ലോ) മിക്കിലൂടെ അനൌണ്‍സ് മെന്റ് വന്നപ്പോഴേക്കും നേരത്തെ വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചതില്‍ നിന്നു വിഭിന്നമായി മൂന്ന് എ ഗ്രേഡ് ആയി മാറിയിരിക്കുന്നു. മൂന്നാമത്തെ എ ഗ്രേഡ്കാരന്‍ എന്റെ മകന്‍ - തേഡ് എ ഗ്രേഡ്. സംശയം തീര്‍ക്കാനായി പ്രോഗ്രാം കമ്മറ്റിയെ സമീപിച്ചപ്പോള്‍ സംഗതി സത്യം. ഈ മാന്ത്രിക വിദ്യ എങ്ങനെ സംഭവിച്ചു? ഇപ്പോഴും എനിക്കറിയില്ല. .....................................................1. ആദ്യം മാര്‍ക്ക് കൂടുമ്പോള്‍ എന്റെ മകന്റെ മാര്‍ക്ക് വിട്ട് പോയതാണോ? പിന്നീട് അബദ്ധം മനസ്സിലാക്കിയപ്പോളേക്കും ഫസ്റ്റും സെക്കന്റും പ്രഖ്യാപിക്കപ്പെട്ടതിനാല്‍ കിടക്കട്ടെ തേഡ് എന്നു കരുതിയതാവാം.............................................................................................................................2 സ്വാധീനം ചെലുത്തുന്ന രണ്ട് പേരുടെ സേഫ്റ്റിക്ക് വേണ്ടി ബാക്ക്കി എല്ലാം ബി ഗ്രേഡ് എന്ന പ്രഖ്യാപിക്കുകയും എന്നാല്‍ 2 വര്‍ഷം സ്റ്റേറ്റ് പങ്കെടുത്ത കുട്ടിയെ ഒഴിവാക്കിയാല്‍ വിവാദമാവും എന്ന് പിന്നീട് തോന്നിയപ്പോള്‍ ആരെങ്കിലും ഇടപെട്ട് തിരുത്തിയതാവാം. ...............................................................................3 അപ്പീല്‍ കൊടുക്കുവാനുള്ള സമയം കഴിഞ്ഞ് മാത്രം മൂന്നാമന്റെ ഗ്രേഡ് പറഞ്ഞാല്‍ മറ്റു രണ്ട് പേരുടേയും നില സേഫ് ആക്കാം എന്നു കരുതിയിട്ടാവാം......................................................................................................................4.തിരക്കിനിടയില്‍ കൂട്ടിയപ്പോള്‍ ഏ ഗ്രേഡില്‍ കുറഞ്ഞ മാര്‍ക്ക് കാണുകയും പിന്നീട് തെറ്റു കണ്ട് തിരുത്തിയതും ആകാം......................................................................................എന്തായാലും ഫലം പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്ന 2 എഗ്രേഡ് 3 ആയതും രിസല്‍ട്ട് പ്രിന്റ് ചെയ്ത് കിട്ടാന്‍ 2 മണിക്കൂറില്‍ അധികം സമയം എടുത്തതും അസ്വാഭാവികമായി തോന്നുന്നു. മാത്രമല്ല എത്ര കോണ്‍ഫിഡന്‍ഷ്യല്‍ ആയാലും അപ്പീല്‍ കൊടുക്കാനുള്ള സമയ പരിധിക്കുള്ളില്‍ തന്നെ എത്രാം സ്ഥാനമാണെന്നെങ്കിലും കമ്പൂട്ടര്‍ / റിട്ടണ്‍ജഡ്ജ് മെന്റ് ഷീറ്റ് നോക്കി പറഞ്ഞുതരാന്‍ അധികാരികള്‍ക്ക് കഴിയുമായിരുന്നു. അപ്പീല്‍ തന്നെ ഒരു തട്ടിപ്പാണെന്നു അറിയാവുന്ന ഞാന്‍ അപ്പീല്‍ കൊടുക്കാ‍ന്‍ ഉദ്ദേശിച്ചിട്ടെല്ലെന്നതു വേറെ കാര്യം . എന്തു കാര്യമാണെങ്കിലും അതെല്ലാം ഇപ്പോഴത്തെ ഡി ഡി യുടെ മാത്രം കുഴപ്പമാണെന്ന മട്ടിലാണു പലരുടേയും പ്രതികരണം. വാസ്തവം ആര്‍ക്കറിയാം .Like ·  · Devan PannikkatLatha NambisanKalanilayam Vasudevan and 13 others like this.1 shareMohandas Nair സർ,താങ്കളുടെ നിരീക്ഷണങ്ങളിൽത്തന്നെയില്ലേ ഒരുപാട് വാസ്തവങ്ങൾ. സഹിച്ചു ക്ഷമിച്ചു മിണ്ടാതിരുന്നാൽ ഒരുപാട് സൌഹൃദങ്ങൾ നഷ്ടപ്പെടാതിരിക്കാം. അത്രയും ഹൃദയവിശാലതയുള്ളതാണ് നമ്മുടെ കലാ സാംസ്കാരികരംഗം.December 4 at 1:17am · Unlike · 2Sethu Madhavan Enthinananinganeyoru poratunadakam?December 4 at 8:07am · LikeMohanan P Sreekrishnapuram എന്റെ ഒരു പ്രശനം വരുമ്പോള്‍ മാത്രമേ ഞാന്‍ പ്രതികരിക്കൂ എന്നതും എന്റെ പ്രശനത്തിനു ഞാന്‍ മാത്രമേ പ്രതികരിക്കാനുണ്ടാവൂ എന്നതും ആണു ഈ മേഖലയെ അടക്കി വാഴുന്നവരെ ഇത്രയും ക്രൂരരാക്കുന്നത്. പ്രതികരിക്കാന്‍ ശക്തിയുള്ളതെന്നു കരുതുന്ന കൂട്ടായ്മകള്‍ പോലും മൌനം അവലം...See MoreDecember 4 at 8:12am · Like · 4Viji Krishnanunni Mashe you are right ,Arhatha ulla kuttikale ozhivakunu...December 4 at 9:05am · LikeVinod Krishnan C തുറന്നു പറയട്ടെ......ആര് വിചാരിച്ചാലും ഇത് മാറുകയില്ല. ഇത്തരം മത്സരങ്ങളില്‍ ഒന്നാംസ്ഥാനംനേടാന്‍ വിധിച്ചിട്ടുള്ള കുട്ടികള്‍ ജനിച്ചിട്ടുണ്ട്. അവര്‍ക്ക് ലഭിക്കും. എന്‍റെ അനുഭവത്തില്‍ ഇത്തരം മത്സരങ്ങളില്‍ ഒന്നും കിട്ടാത്തവര്‍ കലാപരമായി ഭാവിയില്‍ ശ്രേഷ്ടര്‍...See MoreDecember 4 at 9:12am · Unlike · 3Viji Krishnanunni Grace mark system avasanikatteDecember 4 at 9:40am · Unlike · 1Sandhya Sreeraman entha karanamDecember 4 at 9:53am · Unlike · 1Suresh Kpni ഇത്രയും ചെയ്യാന്‍ നിങ്ങളെന്ന അച്ഛന്‍ മുന്‍കാലങ്ങളില്‍ചെയ്തുപോന്നു അതിന്‍റെതുടര്‍ച്ച ഇനി സീ ഡി നിര്‍ദ്ദേശിക്കാം വിക്രമാദിത്യന്‍ കുടുംബ സമേധം കാണൂ അടുത്തവിജയം ഉറപ്പ് മറക്കല്ലേ ലഡു എനിക്കും വേണംDecember 4 at 9:56am · Unlike · 2Vp Narayanan Namboothiri മുൻപൊരിക്കൽ എന്റെ ഒരു ബന്ധു കലാതിലക പട്ടം കോടതി ഉത്തരവിലൂടെ നേടിയ അനുഭവം ഉണ്ട്. ആ വിഷയത്തിൽ ഉണ്ടായ സംഭവങ്ങൾ കേട്ടാൽ ഈ മത്സരങ്ങളുടെ പൊള്ളത്തരം വ്യക്തമാവുമായിരുന്നു. താങ്കൾ ക്ഷമിച്ചു പിന്മാറുക അല്ല വേണ്ടത് എന്നാണു എന്റെ അഭിപ്രായം. നിയമപരമായി പൊരുതുക ..ഇവരുടെ തനിനിറം പുറത്ത് കൊണ്ടുവരുക sreeMohanan P SreekrishnapuramDecember 4 at 10:25am · Unlike · 2Dharma Rajan മാഷെ ഒരു അനുഭവം ഉണ്ട്. .അന്ന് യൂണിയന്‍ മാഷ് മാരായിരുനനു വിധി നിർണയിചിരുനനത്.അന്ന് കുട്ടികൾക്ക് (പ തിരിക്കാൻ കഴിഞ്ഞില്ല....December 4 at 12:35pm · Unlike · 2Latha Nambisan Padanulla kazhivu ..sammanathinte karyam paranju kalayalle...avane ee nadum ...lokavum ariayapedunnavanakki theerku...all the best ...to all..7 hrs · Unlike · 1Parameswaran Thadam mohanan maashe paribhavichittu kaaryamilla. thankalude sanghatanakkalle programme committee. ningal oru nethaavaakoo...appol itharam prasnam undaakilla. aarkkokke sammanam kodukkanam yennu school thudangumbol theerumaanikkum. kathakali yenthennu ariyaathavan athunokkum. yethaayalum mindathe irikkaruthu.court vazhi pankeduthu vijayikkaan sramikku.4 hrs · Like

ബഹുമാനപ്പെട്ട കലാകാരന്മാരേ,.......ഒരപേക്ഷ

ബഹുമാനപ്പെട്ട കലാകാരന്മാരേ, ഞങ്ങള്‍ കലാ ആസ്വാദകരുടെ ഹ്രുദയത്തില്‍ നിങ്ങളെ പോലുള്ളവര്‍ക്ക ദൈവതുല്യമായ സ്ഥാനമാണുള്ളത്. അതു കൊണ്ട് തന്നെ ഒരു അപേക്ഷയുണ്ട്. എത്ര സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും മറ്റ് സമ്മര്‍ദ്ദങ്ങള്/ വാഗ്ദാനങ്ങള്‍ ഉണ്ടെങ്കിലും ദയവായി കലോത്സവങ്ങള്‍ക്ക് വിധികര്‍ത്താക്കളായി ഉള്ള ക്ഷണം സ്വീകരിക്കരുതേ. ഒരു ജന്മം കൊണ്ട് നേടിയ സത്പേര്‍ ഏതാനും നോട്ടുകള്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ ഭേദം പട്ടിണി കിടന്നു സിദ്ധി കൂടുന്നതാണ്. ഞാന്‍ ഒരു അനീതിക്കും കൂട്ടു നില്‍ക്കില്ല എന്നുറപ്പിച്ച് പറയുന്നവര്‍ക്ക് പോലും അതു പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണു ഇന്നുള്ളത്. അവിടെയുള്ള ചില കള്ളനാണയങ്ങളുമായുള്ള സംസര്‍ഗത്താല്‍, ഒരു പക്ഷേ എത്ര സത്യസന്ധത പുലര്‍ത്തിയാലും നിങ്ങളും സംശയത്തിന്റെ നിഴലിലായേക്കാം.കുളിക്കാതെ ഈറന്‍ ചുമക്കുന്നതെന്തിന്.