2012, മാർച്ച് 14, ബുധനാഴ്‌ച

അമ്മിഞ്ഞപ്പാലിന്റെ രുചി



“കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന“
“കര്‍മ്മം ചെയ്യുക നമ്മുടെ ലക്.ഷ്യം കറ്മ്മഫലം തരും ഈശ്വരനല്ലോ”
 എന്നും ഇന്നും നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്ന പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത വചനം
ശ്രീബുദ്ധന്‍ പറഞ്ഞു”ആശയാണു എല്ലാ ദു;ഖങ്ങള്‍ക്കും കാരണം”
ശരിയായിരിക്കാം(ശരിയാണു എന്നു പറയാന്‍ മാത്രം ജ്ഞാനം നമുക്കില്ല.
എങ്കിലും അനുഭവത്തില്‍ നിന്നും ഒന്നു പറയാം .ആശയാണു നമ്മളെ മുന്നോട്ടു നയിക്കുന്നത്. ആശയില്ലെങ്കില്‍ പിന്നെ എല്ലാം നിഷ്ക്രിയമാണല്ലോ.എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചു മിണ്ടാതെ ഇരിക്കാനുള്ള ആത്മബലം സാധാരണ മനുഷ്യനില്ല താനും.
ഇതൊക്കെ ചിന്തിക്കാന്‍ കാരണം ഒരു എല്‍.പി സ്കൂള്‍ ടീച്ചറുടെ (അവരെ നമുക്കു തല്‍ക്കാലം രമണിടീച്ചറ് എന്നു വിളിക്കാം) നിറ്ദോഷമായ ഒരു കമന്റാണു.അതിങ്ങനെ “മാഷേ നമ്മളീ പാടു പെടുന്നതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആണു.നമ്മള്‍ പഠിപ്പിക്കുന്നതിന്റെയും ഉപദേശിക്കുന്നതിന്റേയും ഫലം (ഗുണമായാലും ദോഷമായാലും)
 ഉടനെ കാണാരില്ല ല്ലോ. അതു കാണണമെങ്കില്‍ വറ്ഷങ്ങള്‍ കഴിയും.അപ്പോഴേക്കും അവരുടെ ഒക്കെ മനസ്സില്‍ നമ്മളെ കുറിച്ചൊന്നും ഓറ്മ്മ പോലും ഉണ്ടാവില്ല. വലിയ ക്ലാസ്സുകളില്‍ അവരെ രസിപ്പിച്ച ചിന്തിപ്പിച്ച പ്രചോദനം നല്‍കിയ അദ്ധ്യാപകരെയാവും അവറ്ക്കു അറിയുക.ഒരു പേപ്പരില്‍ എഴുതി കഴിഞ്ഞാല്‍ ആവൂ ഞാന്‍ എഴുതി എന്നു പറയാനുള്ള ഒരു തെളിവായി ആ പേപ്പറ് എങ്കിലും ഉണ്ടാവും. ഇതില്‍ അതു പോലും……അതു കൊണ്ടാ പറയുന്നത് വെള്ളത്തില്‍ വരച്ച………”
ആ ടീച്ചറ് പറഞ്ഞു മുഴുമിക്കും മുമ്പ് ഞാന്‍ ഏതൊ ചിന്തയിലായിരുന്നു.അവര്‍ എന്തേ അങ്ങനെ പറയാന്‍….സാധാരണ മറ്റു വല്ലവരും ആയിരുന്നെങ്കില്‍ മനസ്സിന്റെ ഒരു തരം കോം പ്ലെക്സ് എന്നു വച്ച് തള്ളാമായിരുന്നു.ക്ലാസ്സിലെ കുട്ടികള്‍ക്കായി ഇരുപത്തി നാലു മണിക്കൂ‍റും എന്ന നിലയില്‍ പ്ലാനിങ്ങും,ചാറ്ട്ടെഴുത്തും,നോട്ടെഴുത്തും ആയി കഴിയുന്ന –ഏതെങ്കിലും സ്ത്ഥാനത്തിനോ,അംഗീകാരത്തിനോ വേണ്ടി കാത്തു നില്‍ക്കാത്ത അവരെ സബന്ധിച്ചിടത്തോളം…..
പെട്ടെന്നു ഞാന്‍ എന്റെ എല്‍.പി.സ്കൂള്‍ കാലത്തേക്കു ഒന്നു എത്തി  നോക്കി.ഞാന്‍ ഞെട്ടി..ഇരുട്ട് എങ്ങും കട്ട പിടിച്ച ഇരുട്ട് മാത്രം.
എന്റെ ഒന്നാം ക്ലാസ്സിലെ അദ്ധ്യാപിക ? അതോ അദ്ധ്യാപകനോ?
രണ്ടിലെ…..മൂന്നിലെ….ഇല്ല് കാണുന്നില്ല. ആകെ കണ്ടത് ഒരു കുട്ടന്‍ മാഷ്…ഹാവൂ ആപേര്‍ എനിക്ക് പരിചയമുണ്ട്.അദ്ധ്യാപകനില്ലാത്ത സമയം എന്റെ ക്ലാസ്സില്‍ നിന്നും ബഹളം കേട്ട് ഓടി വന്ന് ഞങ്ങളെ എല്ലാം വരിയാക്കി നിറ്ത്തി മേശമേല്‍ ഉന്തി നിന്ന ആണിയിന്മെല്‍ ഞങ്ങളെ കൊണ്ട് മുഷ്ടികൊണ്ട് ഇടിപ്പിച്ച ആ കുട്ടന്‍ മാഷ് മാത്രം .ഞാന്‍ ഇരുട്ടിലൂടെ തപ്പി മുന്നോട്ടു ചെല്ലുമ്പോള്‍ അതാ ഇരുട്ടിനു കനം കുറഞ്ഞു വരുന്നു.ഫലിതപ്രിയനായ പി.സി മാഷ്,രാജാ മാഷ് ……..ഒമ്പതിലേയും പത്തിലേയും ഒക്കെ ഏറെക്കുറേ
 എല്ലാ അദ്ധ്യാപകരേയും കാണാന്‍ കഴിഞ്ഞു.
“ശരിയാണ്‍ ടീച്ചറ് പറഞ്ഞത് എനിക്കും…….”ചാറ്ട്ടുകള്‍ നിറച്ച സഞ്ചിയുമായി കളാസ്സിലേക്കു കുതിക്കുന്ന ടീച്ചറ് ഞാന്‍ പറഞ്ഞതു കേട്ടിരിക്കാനിടയില്ല.
“അല്ല അമ്മിഞ്ഞ പാലിന്റെ മാധുര്യത്തെ  കുറിച്ച് പറയാറുള്ളവറ്ക്ക് ആറ്ക്കെങ്കിലും സ്വന്തം അമ്മയുടെ അമ്മിഞ്ഞാപ്പാലിന്റെ രുചി ഓറ്മ്മ ഉണ്ടാകുമോ” എന്ന ഒരു കുസ്ര്തി ചോദ്യമാണു അപ്പോള്‍ എന്റെ മുന്നില്‍ വന്നു നിന്നത്.അതില്‍ തട്ടി വീഴാതിരിക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു.അമ്മ,അമ്മിഞ്ഞപ്പാല്‍,താരാട്ട്,ഒന്നാം ക്ലാസ്സിലെ ടീച്ചര്‍,രണ്ടിലെ,………..എല്ലാം എന്റെ ചുറ്റും നിരന്നു നില്‍ക്കുന്നു .എല്ലാം അപരിചിതറ്….പക്ഷെ പരിചയം നടിച്ചില്ലെങ്കില്‍…….എന്നെ ക്കാള്‍ നിക്ര്ഷ്ട ജീവി……….
എല്ലാവരോടും പരിചയം നടിക്കാന്‍ നോക്കുമ്പോഴാണു ചുമരിലെ വാക്യം കണ്ണില്‍ പെട്ടത് “കറ്മ്മം ചെയ്യുക നമ്മുടെ….”
അല്ല് ആ ബോറ്ഡ് ചുമരിലല്ല.രമണി ടീച്ചര്‍ അടുത്ത കളാസ്സിനു തയ്യാറാക്കുന്ന പോസ്റ്ററാണ്‍. രമണി ടീച്ചര്‍ക്ക് ഇപ്പോള്‍ എന്റെ ഒന്നാം ക്ലാസ് ടീച്ചറുടെ അതേ ഛായ.
                                                     rachana: mohanan.p on 14.03.2011

1 അഭിപ്രായം:

  1. അറിവുകള്‍ നേടാന്‍ ശ്രമിക്കുന്ന ആ പഠനകാലം അത് ഒരിക്കലും മറക്കാന്‍ കഴിയില്ല അന്ന് അറിവ് പകര്‍ന്നു തന്ന അറിവിന്റെ മാലാഖമാരെ ഒരിക്കലും മറവിയുടെ മായാ ലോകത്തേക്ക് കൊണ്ട് പോകാന്‍ കഴിയില്ല .....നല്ല വായന സമ്മാനിച്ചു ആശംസകള്‍ മാഷേ

    മറുപടിഇല്ലാതാക്കൂ