2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഈ പാഠം മറക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യം എന്ന അമൂര്‍ത്ത ആശയം ബാല്യകാലത്ത് നമ്മുടെ മനസ്സിലേക്കു ഏറ്റവും എളുപ്പത്തില്‍ സന്നിവേശിപ്പിക്കാന്‍ ഈ കവിതക്കുള്ള ശക്തി അത്ര വലുതാണു.ഏതു അഭിമുഖത്തിനും ഏത്ര വലിയ ക്വിസിനും ആ‍ ആശയത്തിന്റെ ടോട്ടാലിറ്റി എത്തിക്കാന്‍ ആവില്ല. എങ്കിലും പല പൊങ്ങച്ച അധ്യാപകരും വലിയ വിദ്യാസമ്പന്നരെന്നു നടിക്കുന്ന രക്ഷിതാക്കളും ക്വിസില്‍ പോയന്റ് നേടാന്‍ വേണ്ടി എന്തൊക്കെയോ ദാറ്റകല്‍ കുട്ടികളൂടെ തലയില്‍ തള്ളി കയറ്റാന്‍ ശ്രമിക്കുന്നു. എന്തിനു? ആര്‍ക്കു വേണ്ടി? (മമ്മൂട്ടിയുടെ സൂപെര്‍ ദയലോഗ് പോലെ അതിനു ഇന്ത്യ എന്തെന്നു അറിയണം . അതിന്റെ ആത്മാവു അറിയണം. ക്വിസ് പോലെ എല്ലാ മത്സര പരീക്ഷകളിലും ജയിക്കാന്‍ വേണ്ട കുറുക്കു വഴി മാത്രം പറഞ്ഞു കൊടുക്കുന്ന നമ്മല്‍ സ്വന്തമായി ചിന്തിക്കാന്‍ പോലും അറിയാത്ത സാമൂഹ്യ വിരുധരെ ആണു വാര്‍ത്തെടുക്കുന്നത് . ചെറു പ്രായത്തില്‍ ഒരു പാട് ലോക ഡാറ്റകള്‍ തിരുകി കയറ്റുന്നതിനു പകരം നല്ല ചിന്തകളിലേക്കു കൂട്ടികളെ നയിക്കുന്ന , തന്റെ അരിവിന്റെ ചക്രവാളം വലുതാകുന്ന ഘട്ടങ്ങളില്‍ സ്വതന്ത്രമാ‍യ വ്യാഖ്യാനത്തിനു വഴങ്ങുന്ന പാഠങ്ങള്‍  നമ്മുടെ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതിനല്ലെ നമുക്കു കഴിയേണ്ടത്?                                                                                                                                       .  ഒരു സംഭവം ഓര്‍മ്മ വരുന്നു.4 വര്‍ഷം മുമ്പ് ആണെന്നു തോന്നുന്നു.എന്റെ വിദ്യാലയത്തില്‍ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഒരു എസ്. എസ്. ജി അംഗം(റിട്ടയേഡ് ചരിത്ര അധ്യാപകനാണു. അദ്ദേഹം പ്രസംഗം ആരംഭിച്ചൂ. വാസ്കോഡ ഗാമയില്‍ നിന്നു തുടങ്ങി അങ്ങനെ ആയിരത്തി തൊള്ളായിരത്തി അമ്പതു വരെ ......പെരുമഴ....തന്നെ.പെയ്തു. ഓരോ പോയന്റൂം തത്സമയം ചാര്‍ട്ടില്‍ നോട്ട് ചെയ്തു. കുട്ടികള്‍ സമയം കിട്ടൂ‍ൂമ്പോളൊക്കെ ആ ര്ചാര്ട്ടിനു മുമ്പില്‍ തപസ്സായി .പകര്‍ത്തി എഴുത്ത് പഠിക്കല്‍....... അങനെ ആ സുദിനം വന്നു. സ്വാതന്ത്ര്യ ദിന ക്വിസ്..ക്വിസ്മാസ്റ്റര്‍ക്കു അന്നു നല്ല കോളായിരുന്നു. പകുതിയില്‍ അധികം മാര്‍ക്ക് ക്വിസ് മാസ്റ്റര്‍ക്കു തന്നെ. അതില്‍ ഒരു ചോദ്യം ഇതായിരുന്നു“എന്നാണു ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്? ”                   .നമ്മുടെ കുട്ടികളുടെ മനസ്സിനെ കുറിച്ച് ഒട്ടും ചിന്തിക്കാതെ ഞാന്‍ (ഞങ്ങള്‍ ) എന്തൊക്കെയോ വല്യ കാര്യം ചെയ്തു എന്ന മട്ടില്‍ നമ്മളെല്ലാം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അനവധി ആണു. താല്‍ക്കാലികമായി കാര്യങ്ങളെ വേണ്ട വിധം പരിശോധിക്കാന്‍ സമയമോ,കഴിവോ ഇല്ലാത്ത പൊതു സമൂഹത്തിനു മുന്നില്‍ നല്ല ഒരു മൈലേജ് കിട്ടും എന്നതില്‍ അപ്പുറം  എല്ലാം വെള്ളത്തില്‍ വരച്ച വരകള്‍ ആയി മാറുന്നു