ബഹുമാനപ്പെട്ട കലാകാരന്മാരേ, ഞങ്ങള്‍ കലാ ആസ്വാദകരുടെ ഹ്രുദയത്തില്‍ നിങ്ങളെ പോലുള്ളവര്‍ക്ക ദൈവതുല്യമായ സ്ഥാനമാണുള്ളത്. അതു കൊണ്ട് തന്നെ ഒരു അപേക്ഷയുണ്ട്. എത്ര സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും മറ്റ് സമ്മര്‍ദ്ദങ്ങള്/ വാഗ്ദാനങ്ങള്‍ ഉണ്ടെങ്കിലും ദയവായി കലോത്സവങ്ങള്‍ക്ക് വിധികര്‍ത്താക്കളായി ഉള്ള ക്ഷണം സ്വീകരിക്കരുതേ. ഒരു ജന്മം കൊണ്ട് നേടിയ സത്പേര്‍ ഏതാനും നോട്ടുകള്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ ഭേദം പട്ടിണി കിടന്നു സിദ്ധി കൂടുന്നതാണ്. ഞാന്‍ ഒരു അനീതിക്കും കൂട്ടു നില്‍ക്കില്ല എന്നുറപ്പിച്ച് പറയുന്നവര്‍ക്ക് പോലും അതു പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണു ഇന്നുള്ളത്. അവിടെയുള്ള ചില കള്ളനാണയങ്ങളുമായുള്ള സംസര്‍ഗത്താല്‍, ഒരു പക്ഷേ എത്ര സത്യസന്ധത പുലര്‍ത്തിയാലും നിങ്ങളും സംശയത്തിന്റെ നിഴലിലായേക്കാം.കുളിക്കാതെ ഈറന്‍ ചുമക്കുന്നതെന്തിന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ